Skip to main content

സിമന്റ് കട്ട നിര്‍മാണ യൂണിറ്റ് ആരംഭിച്ചു

     മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കുളത്തൂര്‍ പഞ്ചായത്തിലെ ആറ്റുപുറം വാര്‍ഡില്‍ സിമന്റ് കട്ട നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. ലൈഫ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി നിര്‍മിക്കുന്ന വീടുകള്‍ക്ക് ആവശ്യമായ കട്ടകള്‍ ഇവിടെ നിന്നും നല്‍കും.75 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഒരു കട്ടയ്ക്ക് 10 രൂപയാണ് നിരക്ക്. ദിവസേന 500 കട്ടകള്‍ ഇവിടെ നിര്‍മിക്കും. യൂണിറ്റില്‍ 10 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.
      (പി.ആര്‍.പി. 341/2019)

 

date