Skip to main content

പി.ആർ.ഡിക്ക് ആധുനിക സ്റ്റുഡിയോ സംവിധാനം: ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു

 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടേറിയറ്റ് അനക്‌സ് ഒന്നിൽ പുതുതായി സജ്ജീകരിച്ച വിഷ്വൽ എഡിറ്റ്, സൗണ്ട് റിക്കോർഡിങ് സംവിധാനങ്ങളുടെ പ്രവർത്തനോദ്ഘാടനം സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.  വകുപ്പ് നിർമ്മിക്കുന്ന ഓഡിയോ, വീഡിയോ പരിപാടികളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായാണ് സ്റ്റുഡിയോ നിർമ്മിച്ചിട്ടുള്ളത്.  ക്യാമറ അടക്കമുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.  മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരുടെ ശബ്ദ ദൃശ്യ സന്ദേശങ്ങൾ റെക്കോർഡ് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ടി.വി പരിപാടികളുടെ ആങ്കറിംഗിനായി മിനി ഫ്‌ളോറും, ലൈറ്റിംഗ് സംവിധാനവും ഇതോടൊപ്പമുണ്ട്. സോഷ്യൽമീഡിയ വഴിയുള്ള പ്രചാരണപരിപാടികളുടെ ക്രിയേറ്റീവുകളുടെ നിർമ്മാണത്തിനും സ്വന്തം നിലയിൽ പ്രൊഡക്ഷൻ സൗകര്യങ്ങൾ അനിവാര്യമാണെന്ന് പി.ആർ.ഡി ഡയറക്ടർ സുഭാഷ് ടി.വി പറഞ്ഞു.  വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ മേൽനോട്ടത്തിലാകും സ്റ്റുഡിയോ സംവിധാനങ്ങളുടെ പ്രവർത്തനം. ചടങ്ങിൽ വകുപ്പ് അഡീഷണൽ ഡയറക്ടർ (ജനറൽ) പി.എസ്. രാജശേഖരൻ, അഡീഷണൽ ഡയറക്ടർ (ഇ.എം.ഡി) കെ. സന്തോഷ്‌കുമാർ, ഡെപ്യൂട്ടി ഡയറക്ടർ (വിഷ്വൽ കമ്മ്യൂണിക്കേഷൻ) വി. സലിൻ തുടങ്ങിയവർ സംബന്ധിച്ചു.

പി.എൻ.എക്സ്. 817/19

date