Skip to main content

2018-ലെ സേഫ്റ്റി അവാർഡുകൾ പ്രഖ്യാപിച്ചു

 

അപകടരഹിതമായ സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുൻനിർത്തി സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് നൽകി വരുന്ന സുരക്ഷാ അവാർഡുകൾ പ്രഖ്യാപിച്ചു.

ഈ വർഷം ലഭിച്ച അപേക്ഷകളിൽ നിന്നും അവാർഡ് നിർണ്ണയ കമ്മിറ്റി തെരഞ്ഞെടുത്ത 18 വ്യവസായശാലകൾക്കാണ് അവാർഡുകൾ ലഭിച്ചത്. കൂടാതെ 5 വ്യക്തിഗത അവാർഡുകളുമുണ്ട്.

ജോലിക്കാരുടെ എണ്ണം 500 പേരിൽ കൂടുതലുളള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പൊട്രോളിയം, പെട്രോകെമിക്കൽസ്, റബ്ബർ, പ്ലാസ്റ്റിക് എന്നീ ഉത്പാദന പ്രക്രിയയിൽ ഉൾപ്പെടുന്ന വിഭാഗത്തിൽ എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ്, പേരൂർക്കട, തിരുവനന്തപുരം, ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കൽസ് ട്രവാൻകൂർ ലിമിറ്റഡ്, ഉദ്യോഗമണ്ഡൽ, എറണാകുളം എന്നിവ അവാർഡ് പങ്കിട്ടു.

എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആന്റ് സർവ്വീസീംഗ്. ടെക്‌സ്റ്റൈയിൽസ്, കയർ എന്നിവ ഉൾപ്പെടുന്ന ഉൾപ്പെടുന്ന വിഭാഗത്തിൽ നിന്നും ആപ്റ്റീവ് കണക്ഷൻ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തിരുവാണിയൂർ പി.ഒ, പുത്തൻകുരിശ്, എറണാകുളം അവാർഡിന് അർഹമായി. ഫുഡ് ആന്റ് ഫുഡ് പ്രൊഡക്ട്‌സ് വിഭാഗത്തിൽ ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഈസ്റ്റേൺ വാലി, അടിമാലി പി.ഒ, ഇടുക്കി, മറ്റുളളവ എന്ന വിഭാഗത്തിൽ സെയിന്റ് ഗോബേൻ ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, കഞ്ചിക്കോട്, പാലക്കാട് എന്നിവയും അവാർഡിനർഹരായി.

250 മുതൽ 500 വരെ തൊഴിലാളികൾ പണിയെടുക്കുന്ന വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽസ്, ജനറൽ എഞ്ചീനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയിറിംഗ് എന്നീ വിഭാഗങ്ങളിൽ പെട്രൊനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് പുതുവൈപ്പ്, കൊച്ചിയും ഫുഡ് & ഫുഡ് പ്രോഡെക്ട്‌സ് എന്ന വിഭാഗത്തിൽ സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, കടയിരിപ്പ്, കോലഞ്ചേരിയും റബർ, പ്ലാസ്റ്റിക്, കയർ, ടെക്‌സ്റ്റൈൽസ്, വുഡ്, പ്ലൈവുഡ്, വെനീർ, പേപ്പർ, പേപ്പർ പ്രോഡക്ട്‌സ് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് വിഭാഗത്തിൽ വികെസി ഇലാസ്റ്റോമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഊരകം, മലപ്പുറവും മറ്റുളളവ എന്ന വിഭാഗത്തിൽ ആര്യവൈദ്യശാല കോട്ടയ്ക്കൽ മലപ്പുറവും അവാർഡിന് അർഹതനേടി.

100 മുതൽ 250 വരെ തൊഴിലാളികൾ പണിയെടുക്കുന്ന ഇടത്തരം വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽസ്, ജനറൽ എഞ്ചീനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആന്റ് സർവീസിംഗ് എന്നീ വിഭാഗത്തിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, എൽ.പി.ജി ഫില്ലിംഗ് പ്ലാന്റ് കഴക്കൂട്ടം, തിരുവനന്തപുരം അവാർഡ് നേടി. ഫുഡ് & ഫുഡ് പ്രോജക്ട്‌സ് വിഭാഗത്തിൽ ഹാരിസൺസ് മലയാളം ലിമിറ്റഡ്, അപ്പർ സൂര്യനെല്ലി ടീ ഫാക്ടറി, ചിന്നക്കനാൽ ഇടുക്കി, ടാറ്റാ ഗ്ലോബൽ ബീവറേജസ് ലിമിറ്റഡ്, വെല്ലിംഗ്ടൺ ഐലന്റ്, കൊച്ചി എന്നിവർ അവാർഡ് പങ്കിട്ടു. 

റബർ, പ്ലാസ്റ്റിക്, കയർ, ടെക്‌സ്റ്റൈൽസ്, വുഡ്, പ്ലൈവുഡ്, വെനീർ, പേപ്പർ, പേപ്പർ പ്രോഡക്ട്‌സ് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് എന്നീ വിഭാഗത്തിൽ ട്രാവൻകൂർ കോക്കോ ടഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവിഴ, ചേർത്തലയേയും മറ്റുളളവ എന്ന വിഭാഗത്തിൽ കാർബോറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്, സൗത്ത് കളമശ്ശേരി എറണാകുളത്തെയും അവാർഡിനായി തിരഞ്ഞെടുത്തു.

100 പേരിൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായശാലകളിൽ എഞ്ചിനീയറിംഗ് ഇൻഡസ്ട്രീസ്, മരാധിഷ്ഠിത വ്യവസായങ്ങൾ, കശുവണ്ടി ഫാക്ടറികൾ, കയർ ഫാക്ടറികൾ എന്നീ വിഭാഗത്തിൽ വില്ല്യം ഗുഡേക്കർ ആന്റ് സൺസ് പ്രൈവറ്റ് ലിമിറ്റഡ്, ആലപ്പുഴയും രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽസ്, റബർ എന്നീ വിഭാഗത്തിൽ പ്രൊഡയർ എയർ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, അമ്പലമുകൾ എറണാകുളവും പ്ലാസ്റ്റിക്, ആയുർവേദ മരുന്നുനിർമ്മണം, സ്റ്റോൺ ക്രഷേഴ്‌സ്, ഐസ് പ്ലാൻസ് എന്ന വിഭാഗത്തിൽ ആര്യവൈദ്യ ഫാർമസി (കോയത്തൂർ ലിമിറ്റഡ്) യൂണിറ്റ്-2. കഞ്ചിക്കോട്, പാലക്കാടും മറ്റുളളവ എന്ന വിഭാഗത്തിൽ പ്ലാന്റ് ലിപ്പിഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (സ്‌പെഷ്യാലിറ്റി നാച്ചുറൽസ് ഡിവിഷൻ) കടയിരുപ്പ്, എറണാകുളവും അവാർഡിന് അർഹത നേടി.

വ്യക്തിഗത അവാർഡുകളുടെ കൂട്ടത്തിൽ കൂട്ടത്തിൽ എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ്, പേരൂർക്കട മികച്ച സേഫ്റ്റി കമ്മിറ്റി അവാർഡും ജയകുമാർ.ജി (ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്, ഉദ്യോഗമണ്ഡൽ, എറണാകുളം) മികച്ച സേഫ്റ്റി ഓഫീസർ അവാർഡും ജ്യോതിസ് മറിയാ വർഗ്ഗീസ് (ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡും, ഉദ്യോഗമണ്ഡൽ, കൊച്ചി) മികച്ച വെൽഫെയർ ഓഫീസർ അവാർഡും കരസ്ഥാമാക്കി. മികച്ച മെഡിക്കൽ ഓഫീസർ അവാർഡിനായി ഡോ.എസ്.വിദ്യ (ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, ഉദ്യോഗമണ്ഡൽ, കൊച്ചി), ഡോ. എം.ആർ. ശശിധരൻ പിള്ള (എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ്, പേരൂർക്കട) എന്നിവരെ തിരഞ്ഞെടുത്തു. മികച്ച സേഫ്റ്റി വർക്കർ (കാറ്റഗറി 1 സബ് കാറ്റഗറി 5 അവാർഡിന് യൂജിൻ ഫെർണാണ്ടസ് (ബി.പി.സി.എൽ. കൊച്ചി റിഫൈനറി, അമ്പലമുകൾ എറണാകുളം) അർഹതനേടി.

അവാർഡുകൾ മാർച്ച് നാലിന് എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ തൊഴിലും എക്‌സൈസും മന്ത്രി ടി.പി. രാമകൃഷ്ണൻ വിതരണം ചെയ്യും. ചടങ്ങിൽ ഫാക്ടറി ഗ്രേഡിംഗിന്റെ അടിസ്ഥാനത്തിലുള്ള സംസ്ഥാനതല ഗ്രേഡിംഗ് സർട്ടിഫിക്കറ്റ് വിതരണവും, മാർച്ച് 5, 6 തിയതികളിൽ നടക്കുന്ന ദേശീയ സെമിനാറിന്റെ (നാഷണൽ സെമിനാർ ഓൺ ഇൻഡസ്ട്രിയൽ സേഫ്റ്റി ആന്റ് ഹെൽത്ത്  (NISH 2K19) ഉദ്ഘാടനവും മന്ത്രി നിർവഹിക്കുമെന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടർ പി. പ്രമോദ് അറിയിച്ചു. യോഗത്തിൽ ഹൈബി ഈഡൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

പി.എൻ.എക്സ്. 821/19

date