Skip to main content

പ്ലാനറ്റോറിയത്തിൽ വാനനിരീക്ഷണത്തിന് അവസരം

 

സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ പൊതുജനങ്ങൾക്കായി മാർച്ച് നാലിന് പുലർച്ചെ നാല് മുതൽ ആറ് വരെ വാനനിരീക്ഷണത്തിന് അവസരമൊരുക്കുന്നു. 100 പേർക്കാണ് പ്രവേശനം അനുവദിക്കുക. ഇന്നുകൂടി (മാർച്ച് മൂന്ന്) ഓഫീസിൽ നിന്നും പ്രവേശനത്തിനുള്ള ടോക്കൺ വാങ്ങാം. വാനനിരീക്ഷണത്തിനു ശേഷം പ്ലാനറ്റോറിയം ഷോ ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 75 ഉം കുട്ടികൾക്ക് 40 രൂപയുമാണ് ഫീസ്. ഫോൺ: 0471-2306024.

പി.എൻ.എക്സ്. 822/19

date