Post Category
ലാറിബേക്കർ സ്മൃതി നാലിനും അഞ്ചിനും കനകക്കുന്നിൽ
സംസ്ഥാന ഭവന നിർമ്മാണ വകുപ്പ്, ലാറിബേക്കർ ഇന്റർ നാഷണൽ സ്‌കൂൾ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ്, സംസ്ഥാന നിർമ്മിതി കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ഈ മാസം നാലിനും അഞ്ചിനും കനകക്കുന്ന് കൊട്ടാരത്തിൽ ലാറി ബേക്കർ സ്മൃതി സംഘടിപ്പിക്കുന്നു. നാലിന് രാവിലെ 9.30 ന് അനുസ്മരണ സമ്മേളനം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. അഞ്ചിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സെമിനാറുകൾ, പ്രോജക്ട് അവതരണം, പ്രദർശനം എന്നിവ നടക്കും.
പി.എൻ.എക്സ്. 827/19
date
- Log in to post comments