Skip to main content
  അഴീക്കോട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ ക്‌ളാസ് റൂം കെട്ടിടത്തിൻറ്റെ ഉദ്‌ഘാടനം മന്ത്രി ജെ മേഴ്സികുട്ടിയമ്മ  നിർവഹിക്കുന്നു  

അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

 

അഴീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിച്ചു. നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രണ്ട് കോടി രൂപ ചെലവഴിച്ച് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചത്. 256 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇരുനില കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളാണുള്ളത്. 

സംസ്ഥാനത്തെ മത്സ്യ ഗ്രാമങ്ങളില്‍ കുടിവെള്ള പദ്ധതികള്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റോഡുകള്‍, ഫിഷ് ലാന്റിംഗ് സെന്ററുകള്‍, നെറ്റ് മെന്റിംഗ് യാര്‍ഡുകള്‍, ഡ്രെയിനേജ് സംവിധാനം, ഹൈമാസ്റ്റ് ലൈറ്റുകള്‍, ഫിഷറീസ് ഫാമുകളുടെ പുനരുദ്ധാരണം എന്നീ വികസന പ്രവൃത്തികള്‍ക്കായി 206 കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അഴീക്കോട് സ്‌കൂളിന് പുതിയ അക്കാദമിക് ബ്ലോക്ക് അനുവദിച്ചത്. 

ചടങ്ങില്‍ പി കെ ശ്രീമതി ടീച്ചര്‍ എം പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പ്രസന്ന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ജിഎച്ച്എസ്എസ് അഴീക്കോട് പ്രിന്‍സിപ്പല്‍ സി കെ രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 

 

date