സൗജന്യ ബീച്ച് അംബ്രല്ല വിതരണം
സംസ്ഥാന ാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായ വഴിയോര ഭാഗ്യക്കുറി കച്ചവടക്കാര്‍ക്ക് തണലൊരുക്കാന്‍ വര്‍ണ്ണം വിതറുന്ന ലോട്ടറിക്കുടകള്. ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് ആണ് വഴിയോര ഭാഗ്യക്കുറി വില്പനക്കാര്ക്ക് സൗജന്യമായി കുടകള്‍ നല്‍കിയത്. സൗജന്യ ബീച്ച് അംബ്രല്ല വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വ്വഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ വി ബാലന് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് വെള്ളോറ രാജന് മുഖ്യാതിഥി ആയിരുന്നു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അശോകന് പാറക്കണ്ടി സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ഡ. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. വിവിധ ട്രേഡ് യൂണിയന് നേതാക്കളായ സി പി രവീന്ദ്രന്, ജിന്‍സ് മാത്യു, ടി നാരായണന്, പി ചന്ദ്രന് എിവര്‍ പ്രസംഗിച്ചു.
- Log in to post comments