പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പായത്തെ 15 കുടുംബങ്ങള്‍ക്ക് വീടുകളൊരുങ്ങുന്നു; മന്ത്രി ഇ പി ജയരാജന് തറക്കല്ലിട്ടു
പ്രളയ പുനരധിവാസ ഭവന പദ്ധതിയുടെ ഭാഗമായി പായം പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് നിര്‍വഹിച്ചു. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കിളിയന്തറ വളവുപാറയിലെ പുറമ്പോക്ക് നിവാസികളായ 15 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഭൂമി വാങ്ങി വീടുവെച്ചു നല്‍കുന്നത്. ഒരേക്കര്‍ ഭൂമിയാണ് പഞ്ചായത്തും ജില്ലാ ഭരണകൂടവും മുന്‍കൈയെടുത്ത് പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ലിവര്‍ എന്ന കമ്പനിക്കാണ് വീടിന്റെ നിര്‍മ്മാണ ചുമതല.
അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, പായം ഗ്രാമ പഞ്ഞായത്ത് പ്രസിഡന്റ് എന്‍ അശോകന്, വൈസ് പ്രസിഡന്റ് വി സാവിത്രി, എഡിഎം ഇ മുഹമ്മദ് യൂസഫ്, ഇരിട്ടി തഹസില്‍ദാര്‍ സിപി മേരി, മുന്‍ തഹസില്‍ദാര്‍ കെ കെ ദിവാകരന്, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments