Skip to main content

ഇന്‍റേണ്‍ഷിപ്പിന് അവസരം: അപേക്ഷ 18 വരെ

 

എന്‍വിയോണ്‍മെന്‍റല്‍ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി വിഷയങ്ങളില്‍  ബിരുദാനന്തര ബിരുദം, സിവില്‍ എഞ്ചിനീയറിങ്, കാര്‍ഷിക  മേഖലയില്‍ ബിരുദം, ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് ഹരിത  കേരളം മിഷനില്‍ ഇന്‍റേണ്‍ഷിപ്പിന് അപേക്ഷിക്കാം.  തെരഞ്ഞെടുക്കുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡ് ലഭിക്കും. ഹരിതകേരളം മിഷന്‍ വെബ്സൈറ്റിലൂടെ മാര്‍ച്ച് 5 മുതല്‍ 18 ന്  വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ംംം.വമൃശവേമാ.സലൃമഹമ.ഴീ്.ശി   ല്‍ ലഭിക്കും.

date