Skip to main content

ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍ പാനല്‍ തയ്യാറാക്കുന്നു:  അപേക്ഷ മാര്‍ച്ച് ഏഴ് വരെ

 

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോ കവറേജ് നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ താലൂക്ക്തല ഫോട്ടോഗ്രഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. അഞ്ച് പേരടങ്ങുന്ന പാനലാണ് തയ്യാറാക്കുക. ഡിജിറ്റല്‍ ക്യാമറ, ലാപ് ടോപ്-ഇന്‍റര്‍നെറ്റ്, വൈ-ഫൈ സംവിധാനങ്ങള്‍ വിലയിരുത്തിയാണ്  തിരഞ്ഞെടുക്കുക. ഫോട്ടോഗ്രാഫര്‍മാര്‍ ഡിജിറ്റല്‍ ക്യാമറ, ഫ്ളാഷ്, ലെന്‍സ് എന്നിവ ഉപയോഗിച്ച് ഹൈറെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം. ഇന്‍ഫര്‍മേഷന്‍ ഓഫീസിലും പത്രസ്ഥാപനങ്ങളിലും ഫോട്ടോഗ്രാഫര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. പാനലില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പ്രതിഫലവും മറ്റ് അംഗീകൃത ആനുകൂല്യങ്ങളും വകുപ്പുതല പരിശീലനവും നല്‍കും. മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അധ്യക്ഷനായുള്ള നാലംഗ സമിതിയാണ് പ്രവര്‍ത്തന പരിചയത്തിന്‍റെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ പാനല്‍ തയ്യാറാക്കുന്നത്. താല്‍പര്യമുള്ളവര്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയുമായി മാര്‍ച്ച് ഏഴിന്  വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2505329  

date