Skip to main content

വൈദ്യുതി വകുപ്പിലെ ടൂറിസം പദ്ധതികള്‍ ഏറെ ആകര്‍ഷകം: മന്ത്രി എം.എം മണി

* നവീകരിച്ച ലോവര്‍ മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു

വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതികള്‍ ഏറെ ആകര്‍ഷകമാണെന്ന് വൈദ്യുതി വകുപ്പു മന്ത്രി എം എം മണി. നവീകരിച്ച ലോവര്‍ മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2006 ല്‍ ആരംഭിച്ച ഹൈഡല്‍ ടൂറിസം പദ്ധതി ആസ്വദിക്കാന്‍ നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. 14 ഏക്കറിലായി ബോട്ടിംഗ്, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, പൂന്തോട്ടം, വെള്ളച്ചാട്ടം എന്നിവ ഒരുക്കിയിട്ടുണ്ട്.
ഡി.കെ. മുരളി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ കെ.ജെ. ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വാമനപുരം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് കെ.പി. ചന്ദ്രന്‍, നന്ദിയോട് ഗ്രാമ പഞ്ചായത് പ്രസിഡന്റ് ദീപാ സുരേഷ്, വൈസ് പ്രസിഡന്റ് രാധാ ജയപ്രകാശ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 345/2019)

 

date