ദേശീയ സരസ്സ് മേള കുന്നംകുളത്ത് : സംഘാടക സമിതിയായി
ദേശീയ ഗ്രാമവികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ്സ് മേള മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 7 വരെ കുന്നംകുളത്ത് നടക്കും. നഗരത്തിലെ ചെറുവത്തൂര്‍ ഗ്രൗണ്ടിലാണ് മേള. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഘു സംരഭകരുടെ 250 സ്റ്റാളുകള്‍, 15 സംസ്ഥാനങ്ങളിലെ രുചി വൈവിധ്യവുമായി ഫുഡ് കോര്‍ട്ട്, വൈകീട്ട് കലാപരിപാടികള്‍ എന്നിവയാണ് സരസ്സ് മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍. 90 ലക്ഷം രൂപ ചെലവിലാണ് മേള സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ജില്ലയിലെ എം പിമാര്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളും ജില്ലയിലെ എംഎല്‍എമാര്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ രക്ഷാധികാരികളുമായ സംഘാടക സമിതിയുടെ ചെയര്‍മാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീനാണ്. കോ-ചെയര്‍ പേഴ്‌സണ്‍മാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസും കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രനുമാണ്. 12 സബ് കമ്മറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. സംഘാടക സമിതി യോഗം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പത്മിനി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത്-ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റ് ജനപ്രതിനിധികള്‍, കുടുംബശ്രീ സി ഒ ഒ അജിത് ചാക്കോ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍, വകുപ്പ് തല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ സരസ് മേളയുടെ ലോഗോ പ്രകാശനവും ഫേസ് ബുക്ക് പേജ് പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
- Log in to post comments