Skip to main content

ബ്ലാങ്ങാചാല്‍ അറപ്പത്തോട്ടിലെ മണ്ണ്‌  റവന്യൂ വകുപ്പിന്റെ സഹായത്തോടെ നീക്കം ചെയ്യും

കഴിഞ്ഞ ഓഖിയിലും പ്രളയത്തിലും കടല്‍മണ്ണുകള്‍ വന്നടിഞ്ഞ്‌ ഉപയോഗശൂന്യമായ ബ്ലാങ്ങാച്ചാല്‍ അറപ്പത്തോട്ടിലെ മണ്ണുകള്‍ റവന്യൂ വകുപ്പിന്റെ സഹായത്തോടെ നീക്കം ചെയ്യും. ഇതിന്‌ വേണ്ട സാമ്പത്തിക സഹായവും റവന്യൂ വകുപ്പ്‌ നല്‍കും. തോട്ടിലെ മണ്ണുകള്‍ നീക്കം ചെയ്യുന്നത്‌ സംബന്ധിച്ച്‌ എം.എല്‍.എ ഇ.ടി.ടൈസണ്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ്‌ തീരുമാനം. നീക്കം ചെയ്യുന്ന മണ്ണുകള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വലിയ പ്ലാസ്റ്റിക്‌ ചാക്കുകളില്‍ നിറച്ച്‌, പഞ്ചായത്തിലെ താഴ്‌ച്ചയുള്ള ഭാഗങ്ങളില്‍ തിരമാലകളെ പ്രതിരോധിക്കാനായി വീടുകള്‍ക്ക്‌ അരുകില്‍ സ്ഥാപിക്കും. ബാക്കി വരുന്ന മണ്ണുകള്‍ റവന്യൂ അധികൃതര്‍ പൊതു ലേലം ചെയ്യും. എത്രയും വേഗത്തില്‍ എസ്റ്റിമേറ്റ്‌ എടുത്ത്‌ തുടര്‍ നടപടികള്‍ വേഗത്തിലാക്കുവാന്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ എം.എല്‍.എ. നിര്‍ദ്ദേശം നല്‍കി. എറിയാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസാദിനി മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ മേഴ്‌സി, അസിസ്റ്റന്‍റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ രേഖ, അസിസ്റ്റന്‍റ്‌ എന്‍ജിനീയര്‍ അനു.ബി.ചന്ത്‌ , ഓവര്‍സിയര്‍ ബാബു എം.പി, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ അബ്ദുള്ള, മറ്റു പഞ്ചായത്ത്‌ മെമ്പര്‍മാര്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date