ജില്ലാ ആസൂത്രണ സമിതി യോഗം പുനര്‍നിര്‍മ്മാണ പദ്ധതി : 50 കോടിയിലേറെ രൂപയുടെ പ്രോജക്‌ടുകള്‍ സമര്‍പ്പിക്കും
കേരള പുനര്‍നിര്‍മ്മാണ പദ്ധതി അഥവാ ആര്‍ കെ എ യിലേക്ക് ജില്ലയില്‍ നിന്നും ഏകദേശം അമ്പത് കോടി രൂപയിലേറെ ചെലവ് വരുന്ന പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ധാരണയായി. ജില്ലാ പദ്ധതികളില്‍ നിന്നും തെരഞ്ഞെടുത്തതും സമിതി പുതുതായി മുന്നോട്ട് വച്ചതുമായ പദ്ധതികളാണ് സമര്‍പ്പിക്കുക. ഇവ സംബന്ധിച്ച എസ്റ്റിമേറ്റുകള്‍ പത്ത് ദിവത്തിനകം സമര്‍പ്പിക്കാന്‍ ഡിപിസി നിര്‍ദ്ദേശിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുളള അധികാരം, ഫണ്ട്, സാംസ്‌കാരിക സംവിധാനങ്ങള്‍, ആവശ്യമായ ജീവനക്കാര്‍ എന്നിവ ഒരുക്കുന്നതിനായി 1.5 കോടി രൂപയുടെ ഒരു പദ്ധതി ജില്ലാ ഭരണകൂടം നേരിട്ട് സമര്‍പ്പിക്കും.
ജില്ലയില്‍ 1.5 കോടി രൂപ ചെലവില്‍ ഒരു പൊതു ആരോഗ്യ ലാബറട്ടറി, കുടിവെളളം കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായി അഞ്ച് കോടി രൂപ ചെലവ് വരുന്ന കുണ്ടുകാട്-വട്ടായി കുടിവെളള വിതരണ പദ്ധതി, അമ്പത് ലക്ഷം രൂപ ചെലവ് വരുന്ന വിണാശ്ശേരി പദ്ധതി എന്നിവയ്‌ക്കുളള പ്രൊപ്പോസലും ആര്‍ കെ ഐ യുടെ ഭാഗമായി സമര്‍പ്പിക്കും. ജില്ലയിലെ 30 കുളങ്ങള്‍ നവീകരിക്കും. ചീരക്കുഴി ഡാമിന്റെ നവീകരണം, കരിങ്ങല്‍ച്ചിറ-നെയ്‌തുകുടി പദ്ധതി, അതിരപ്പിളളി-അരയ്‌ക്കാവ് റോഡ്, ഒളഗര കോളനി റോഡ്, നാലര കോടി രൂപ ചെലവില്‍ തൃശൂര്‍ ഗവ. എഞ്ചിനീയിറിങ് കോളേജ് ഗ്രൗണ്ടില്‍ 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മാണം, തൃശൂര്‍ നഗരത്തിലെ മൂന്നിടങ്ങളില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം, കയ്‌പമംഗലം-നാട്ടിക ഭാഗത്ത് മിനി ഫിഷിങ് ഹാര്‍ബര്‍ തുടങ്ങിയ പദ്ധതികളാണ് കേരളം പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സമര്‍പ്പിക്കുക. ഇത് സംബന്ധിച്ച് വിശദായ എസ്റ്റിമേറ്റ് പത്ത് ദിവസത്തിനകം തയ്യാറാകും. ഡിപിസി അംഗങ്ങള്‍ക്ക് പുറമേ ജില്ലാ കളക്‌ടര്‍ ടി വി അനുപമ, ആസൂത്രണസമിതി ചെയര്‍പേഴ്‌സണനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ മേരി തോമസ്, സര്‍ക്കാര്‍ നോമിനി ഡോ. എം എന്‍ സുധാകരന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി ആര്‍ മായ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.
- Log in to post comments