Post Category
പരീക്ഷാ പരിശീലനം: സെമിനാര്‍ 14ന്
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകള്‍ക്കുളള പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 14ന് സെമിനാര്‍ സംഘടിപ്പിക്കും. വിഎച്ച്എസ്ഇ, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്, എം.ടെക് കോഴ്സ് വിജയിച്ചവര്‍ക്ക് പിഎസ്സി, യുപിഎസ്സി, ആര്‍ആര്‍ബി തുടങ്ങിയ പരീക്ഷകളിലാണ് പരിശീലനം. കളക്ടറേറ്റ് കോമ്പൗണ്ടില്‍ ദേശീയ സമ്പാദ്യ പദ്ധതി (നാഷണല്‍ സേവിംഗ്സ്) ഹാളില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9495426167, 04812560413 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
(കെ.ഐ.ഒ.പി.ആര് 438/19)
date
- Log in to post comments