കായലം ലിഫ്റ്റ് ഇറിഗേഷന് 75 ലക്ഷത്തിന്റെ ഭരണാനുമതി
കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മഴക്കാലത്ത് വെള്ളക്കെട്ടും വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയും അനുഭവപ്പെടുന്ന പ്രദേശത്തുകാരുടെ പ്രശ്നം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് 75 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചത്.
പ്രോജക്ട് മെയിന്റനന്‍സിന്റെ ഭാഗമായി കനാല്‍ എക്സ്റ്റന്‍ഷന്‍ ഉള്‍പ്പെടെയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വരും വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ മാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തി ഭാഗങ്ങളിലെയും കായലം ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേയും 500 ഏക്കര്‍ ഭൂമി കൃഷി യോഗ്യമാക്കാനും ഈ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും സാധിക്കും. പദ്ധതിയുടെ തുടര്‍ച്ചയായി ഡ്രിപ്പ് ഇറിഗേഷന്‍ കൂടി ലക്ഷ്യമിടുന്നതിനാല്‍ തോട്ട വിളകള്‍ക്ക് കൂടി ഇത് ഗുണകരമാകുമെന്ന് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.
- Log in to post comments