Skip to main content

വരള്‍ച്ചാ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തു

ഉഷ്ണതരംഗ സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ചാ പ്രതിരോധ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. നിലവിലെ കിണറുകള്‍ മാലിന്യ രഹിതമായി സൂക്ഷിക്കുന്നതിനും തോടുകളിലും പുഴകളിലും തടയണകള്‍ നിര്‍മിക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിച്ച് പ്രവൃത്തി നടത്തുന്നതിനും യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദേശിച്ചു. കുടിവെള്ളം പാഴാക്കുന്നതിനെതിരെ ബോധവത്കരണത്തിനായി ലഘുലേഖകള്‍ വീടുകളിലും സ്ഥാപനങ്ങളിലും വിതരണം ചെയ്യും. കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കും. താല്‍ക്കാലിക ബണ്ട് നിര്‍മിച്ച് നിലവിലുള്ള ജലം കരുതി വെക്കാനും ആവശ്യമുളള ഇടങ്ങളില്‍ തടയണകള്‍ മരം, കല്ല് എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്നതിനും ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങള്‍ കണ്ടെത്തി ജലവിതരണത്തിനുളള മുന്നൊരുക്കം ആരംഭിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. 

date