വരള്‍ച്ച നേരിടാന്‍ ജില്ല സജ്ജമായി- ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ ഭരണകൂടം
കനത്ത വരള്‍ച്ച നേരിടുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കര്മപദ്ദതികള് തയ്യാറാക്കി വരുന്നതായി ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു. വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. കൊണ്ടോട്ടി പാണ്ടിക്കാട്,കുറ്റിപ്പുറം എന്നിവടങ്ങളിലാണ് വരള്‍ച്ചക്ക് സാധ്യത കൂടുതലായി കാണുന്നത് ഇവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നതിനും വരള്‍ച്ചാ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും യോഗം തീരുമാനിച്ചു.
ചാലിയാര്‍, ഭാരതപുഴ, തൂതപ്പുഴ, കടുലുണ്ടിപ്പുഴ തുടങ്ങിയ നാല് പുഴകളില്‍ നിന്നാണ് ജില്ലയിലെ കുടിവവെള്ള പദ്ധതികളിലേക്ക് വെള്ളം സംഭരിക്കുന്നത്. മെയ് 31 വരെ ഈ നദികളില്‍ ജലക്ഷാമമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കടലുണ്ടി പുഴയില്‍ മെയ് മാസത്തോടെ നീരൊഴുക്ക് കുറയാനിടയുണ്ട്. കുടിവെള്ള ഉപയോഗം, ശുചിത്വം എന്നിവ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍.വൈ.കെ, കുടുബ്രശ്രീ എന്നിവ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രചാരണ പരിപാടികള്‍ നടത്തും.
കുപ്പിവെള്ള കമ്പനികളില്‍ കുടിവെള്ളത്തിന്റെ ഉപയോഗം 50 ശതമാനം കുറക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത്, സെക്രട്ടറിമാര്‍ക്ക് മോട്ടോര്‍ റിപ്പയര്‍ ചെയ്യുന്നതിന് ഓണ്‍ ഫണ്ട് ഉപയോഗിക്കാം. 55 ലക്ഷം ലിറ്റര്‍ വെള്ളം ജില്ലയിലെ വിവിധ ക്വാറികളില്‍ സംഭരിച്ചിട്ടുണ്ട്. ഇത് ആവശ്യത്തിന് ലോറികള്‍ വഴി വിതരണം ചെയ്യുന്നതിനും കഴിയും. ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ് കുടുംബ്രശ്രിയുമായി സഹകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. നാലര ലക്ഷത്തോളം കുടുംബങ്ങളില്‍ വരള്‍ച്ചാ മുന്നോരുക്കങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വാട്ടര്‍ അതോററ്റിയുടെ അഞ്ച് പദ്ധതികള്‍ സ്കീമുകള്‍ ഉടന്‍ ഉദ്ഘാടനം ചെയ്യും. ഇതിനു പുറമെ 21 പഞ്ചായത്തുകളിലായി ജലനിധിയുടെ 106 പദ്ധതികള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാവുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 167 വാട്ടര്‍ കിയോസ്കുകള്‍ ജില്ലയില്‍ പൂര്‍ണമായും സജ്ജമാണ്. വേനല്‍ കനക്കുകയാണങ്കില് വെള്ളം എത്തിക്കുന്നതിന് കുടി വെള്ളം സ്ത്രോതസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് വാട്ടര്‍ അതോററ്റി 125 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മൈക്രോ വാട്ടര്‍ സപ്ളെ സ്കിം ഹാന്റ പമ്പ് നന്നാക്കല്‍ മഴവെള്ള സംഭരണം സ്കൂള്‍,ഓഫിസ് എന്നിവടങ്ങളില്‍ മഴവെള്ള സംഭരണി സ്ഥാപിക്കല്‍ എന്നിവയാണ് പദ്ധതികള്‍.
ജില്ലയില്‍ അനിയന്ത്രിതമായി കുഴല്‍ കിണര്‍ നിര്‍മ്മാണം അനുവദിക്കില്ല. ആറിഞ്ച് കുടുതല്‍ വ്യാസമുള്ള കിഴണറുകള് നിര്‍മ്മിക്കാന്‍ അനുദിക്കില്ല. ഗ്രൗണ്ട് വാട്ടര്‍ വകുപ്പ് ഓഫിസില്‍ റജിസ്ട്രര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമെ കുഴല്‍ കിണര്‍ കുഴിക്കാന്‍ അനുമതി നല്കു. പഞ്ചായത്തുകള്‍ കുഴല്‍ കിണറിന് അനുമതി നല്കുമ്പോള് കുടിവവെള്ള നിര്‍മ്മാണത്തിന് ആവശ്യമായി പദ്ധതികള്‍ക്ക് മാത്രമെ അനുമതി നല്കാവു.
എല്ലാ സ്കൂളുകളിലും വീടുകളിലും ജലപ്രതിജ്ഞ സംഘടിപ്പിക്കും. ആരാധാനാലയങ്ങളില്‍ വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും നടക്കുന്ന പ്രാര്‍ഥനകള്‍ക്കു ശേഷം ജല ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്കരണ സന്ദേശം നല്‍കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ ബോധവത്കരണ ക്യാമ്പയനിങുകള് സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂളില്‍ കുടിവെള്ള നിലവാരം മനസ്സിലാക്കുന്നതിന് ജല പരിശോധന ലാബ് ആരംഭിക്കും. നാട്ടുകാരുടെ സഹായത്തോടെ പൊതുജലാശയങ്ങള്‍ വൃത്തിയാക്കി ജലം സംഭരിക്കും.
- Log in to post comments