Post Category
ബീച്ച് അംബ്രല്ല വിതരണം ചെയ്തു
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധി അംഗങ്ങളായ വഴിയോര കച്ചവടക്കാര്‍ക്ക് ബീച്ച് അംബ്രല്ലയുടെ ജില്ലാതല വിതരണോദ്ഘാടനം തിരൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തിരൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. ബാവ നിര്‍വ്വഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം പി.എം ജമാല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വി. ചന്ദ്രശേഖരന്‍, ഭാഗ്യക്കുറി ക്ഷേമനിധി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരായ കെ.ടി. സെയ്ദ്, ഷണ്‍മുഖന്‍, എന്‍.വി. രാജേഷ്, കാടാമ്പുഴ മോഹനന്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എസ്.കെ. പ്രവീണ്‍, ചെയര്‍മാന്‍ ഖാദര്‍ തിരൂര്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments