Skip to main content

കൊണ്ടോട്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

 

സഹകരണ വകുപ്പിന്റെ കൊണ്ടോട്ടി താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം ടി.വി.ഇബ്രാഹിം എം.എല്‍.എ നിര്‍വ്വഹിച്ചു. കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി.ഷീബ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, നഗരസഭ കൗണ്‍സിലര്‍ അബ്ദുല്‍ ഹഖീം, ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എം.സുബൈദ,  സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഏലിയാസ് എം.കുന്നത്ത്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി.മുഹമ്മദ് അഷ്‌റഫ്, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ പി.കെ.ബാബുരാജ്, പി.ബാലകൃഷ്ണന്‍, സുബ്രഹ്മണ്യന്‍, സുരേന്ദ്രന്‍ ചെമ്പ്ര, മഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രതിനിധി പി.സുരേഷ് മാസ്റ്റര്‍, വിവിധ സംഘടന പ്രതിനിധികളായ എന്‍.പ്രമോദ് ദാസ്, കെ.കെ.അലി ബാപ്പു, അഷ്‌റഫ് മടാന്‍, അബ്ദുല്‍ അലി പുല്ലിത്തൊടി, എന്‍.ഭാഗ്യനാഥ്, കെ.വി.അബ്ദുല്‍ ജബ്ബാര്‍,  വി.അനില്‍കുമാര്‍, കെ.പി.തങ്കമ്മു, ഓഫീസ് ഇന്‍സ്‌പെക്ടര്‍ പി.ജംഷീര്‍ എന്നിവര്‍ സംസാരിച്ചു. കൊണ്ടോട്ടി എടവണ്ണപ്പാറ റോഡില്‍ മുണ്ടപ്പലത്താണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുക.  പത്ത് പഞ്ചായത്തുകളിലായി 121 സഹകരണ സ്ഥാപനങ്ങളാണ് ഈ ഓഫീസ് പരിധിയില്‍ ഉള്‍പ്പെടുന്നത്.

 

date