Skip to main content

ബഡ്സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

ഭിന്നശേഷി വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ ക്ഷേമം ലക്ഷ്യമിട്ട് മലപ്പുറം നഗരസഭ ഒരുക്കിയ 'പേള്‍സ്' ബഡ്സ് സ്‌കൂള്‍ പി.കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു. പാണക്കാട് വട്ടിപ്പറമ്പിലാണ് സ്‌കൂള്‍ നിര്‍മിച്ചിരിക്കുന്നത്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്പീച് തെറാപി, ഫിസിയോ തെറാപി എന്നിവയില്‍ പരിശീലനം നല്‍കാനുള്ള സൗകര്യം സ്‌കൂളിലുണ്ട്. 65 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച സ്‌കൂളിന്റെ മുകള്‍ നിലയില്‍ മരുന്ന് കവര്‍ നിര്‍മാണ യൂനിറ്റ് തുടങ്ങാനും പദ്ധതിയുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ അമ്മമാര്‍ക്ക് സ്ഥിര വരുമാനം ലക്ഷ്യമിട്ടാണ് യൂനിറ്റ് തുടങ്ങുന്നത്.
പരിപാടിയില്‍ പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സന്‍ സി.എച്ച് ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, സ്ഥിരം സമിതി അധ്യക്ഷരായ മറിയുമ്മ ഷരീഫ്, അബ്ദുല്‍ സലീം, ഫസീന കുഞ്ഞിമുഹമ്മദ്, റജീന ഹുസൈന്‍, കൗണ്‍സിലര്‍മാരായ റിനിഷ റഫീഖ്, ഹാരിസ് ആമിയന്‍, ഇകെ മൊയ്തീന്‍, കെകെ മുസ്തഫ, കെ വിനോദ് തുടങ്ങിയവര്‍  പങ്കെടുത്തു.

 

date