Skip to main content

സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ : കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

           
               കേരള സര്‍ക്കാര്‍  സ്ഥാപനമായ കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ   സബ്‌സെന്ററായി  പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ചില്‍ ഏപ്രില്‍  മാസത്തില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.   ഈ അധ്യയന വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് വണ്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍   സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സിനും അക്ഷേിക്കാം.
കോഴ്‌സുകള്‍ക്കുള്ള അപേക്ഷ ഫോറം മാര്‍ച്ച് അഞ്ച് മുതല്‍ നല്‍കിത്തുടങ്ങും. അപേക്ഷകള്‍  ലഭിക്കേണ്ട അവസാന തിയതി മാര്‍ച്ച് 25. അപേക്ഷാ ഫോറം 50- രൂപ ഫീസൊടുക്കി  ഈശ്വരമംഗലം കരിമ്പനയിലുള്ള ഐ.സി.എസ്.ആറില്‍ നിന്നും നേരിട്ടു ലഭിക്കു.  വിവരങ്ങള്‍ക്കായി  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്          കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്‍ - 679573 എന്ന വിലാസത്തില്‍ ബന്ധപ്പെടാം.  ഫോണ്‍ - 0494-2665489, 9645988778, 9846715386.

date