Skip to main content

പൊന്നാട്ഗവ. ആശുപത്രി ഒ.പി.ബ്ലോക്ക്ശിലാസ്ഥാപനം നടത്തി

ജില്ലാ പഞ്ചായത്തും അരീക്കോട് ബ്ലോക്ക് പഞ്ചായത്തും ചീക്കോട് ഗ്രാമ പഞ്ചായത്തും സംയുക്തമായി പൊന്നാട്ഗവ. ആശുപത്രിക്ക് നിര്‍മിക്കുന്ന ഒ.പി.ബ്ലോക്കിന്റെശിലാസ്ഥാപനം  പി.കെ. കുഞ്ഞാലിക്കുട്ടി. എം.പി. നിര്‍വ്വഹിച്ചു. പൊന്നാട് വാര്‍ഡില്‍ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊന്നിച്ച് നടന്നു.
ടി.വി.ഇബ്രാഹീംഎം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി.വി.മനാഫ്, അരീക്കോട്‌ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പറമ്പന്‍ ലക്ഷ്മി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമമണ്ണറോട്ട്, അരീക്കോട്‌ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ഷെരീഫ പരതാട്ടുതൊടി, ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ്, വൈസ് പ്രസിഡന്റ്എളങ്കയില്‍മുംതാസ്, ബ്ലോക്ക് മെമ്പര്‍ ടി.കെ.സാജിദ, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ മുഹമ്മദാലി ഹാജി,  ഷാഹുല്‍ഹമീദ്, റസിയ എടശ്ശേരി, മെമ്പര്‍ സമദ് പൊന്നാട്,  ഡോ.ബൈജു, വാര്‍ഡ് വികസന സിതികണ്‍വീനര്‍ .പി.കെസിദ്ധീഖ് എന്നിവര്‍സംസാരിച്ചു.
കാപ്ഷന്‍ (2-പൊന്നാട്ഗവ. ആശുപത്രിക്ക് നിര്‍മിക്കുന്ന ഒ.പി.ബ്ലോക്കിന്റെ ശിലാസ്ഥാപനം  പി.കെ.കുഞ്ഞാലിക്കുട്ടി. എം.പി. നിര്‍വ്വഹിക്കുന്നു)

 

date