Skip to main content

വേട്ടേക്കോട്ജി.യു.പി.എസ് പുതിയകെട്ടിടം ശിലാസ്ഥാപനം നടത്തി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വേട്ടേക്കോട് ജി.യുപിസ്‌കൂളില്‍ നിര്‍മിച്ച പുതിയകെട്ടിടത്തിന്റെശിലാസ്ഥാപനം എം. ഉമ്മര്‍ എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് കേരളം മുന്നോട്ട് വരുന്നുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. എല്ലാവരെയും ഉള്‍കൊള്ളാന്‍ കഴിയുന്നതാണ് കേരളത്തിന്റെ വിദ്യാഭ്യാസ രീതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  
84 ലക്ഷംരൂപ ചെലവഴിച്ചാണ് പുതിയകെട്ടിടം നിര്‍മിച്ചത്. എട്ട് ക്ലാസ്മുറികളാണ് പുതിയ കെട്ടിടത്തിലുള്ളത്. പരിപാടിയില്‍ നഗരസഭാചെയര്‍പേഴ്സണ്‍ വി.എംസുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, കൗണ്‍സിലര്‍മാരായഅഡ്വ. ഫിറോസ് ബാബു, അബൂബക്കര്‍, സന്തോഷ്‌കുമാര്‍, ഉണ്ണികൃഷ്ണന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എസ് ഷാജന്‍, പൊതുവിദ്യാഭ്യാസ യജ്ഞം കോഡിനേറ്റര്‍ എംമണി, എസ്ഡിസി ചെയര്‍മാന്‍ കെഎം ഹുസൈന്‍, എം.ടിഎ പ്രസിഡന്റ് ജിജി ശിവകുമാര്‍, എസ്എംസി ചെയര്‍മാന്‍ അഡ്വ. സോമസുന്ദരന്‍, പ്രധാനധ്യാപകന്‍ കെവി പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

 

date