രാഷ്ട്രം ജനിക്കുന്നത് ക്ലാസ് മുറികളില്‍: മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
ക്ലാസ് മുറികളില്‍ അദ്ധ്യാപകര്‍ പകര്‍ന്നു നല്കുന്ന വിജ്ഞാനമാണ് വളര്‍ന്നുവരുന്ന തലമുറയെ ശുദ്ധീകരിക്കുന്നതെന്ന് തുറമുഖ-പുരാരേഖാ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. അതിനു ഉതകുന്നതാകണം വിദ്യാഭ്യാസം. ഇതിനാവശ്യമായ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായത് സര്‍ക്കാരിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കീഴാറൂര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എയുടെ വികസനഫണ്ടുപയോഗിച്ചു നിര്‍മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഒരു കോടി രൂപ ചെലവിട്ടാണ് മന്ദിരം പണികഴിപ്പിച്ചത്. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനപ്രതിനിധികള്‍, പ്രിന്‍സിപ്പാള്‍ ഒ. ലീല, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്.പി. 348/2019)
- Log in to post comments