Post Category
സൗജന്യ ഹോമിയോ മരുന്ന് വിതരണം
വേനല്‍ കനക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ചിക്കന്‍പോക്‌സ് പടര്‍ന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലും ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും പ്രതിരോധ ഹോമിയോ മരുന്ന് സൗജന്യമായി വിതരണം ചെയ്യുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. സി.എസ് പ്രദീപ് അറിയിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ പ്രതിരോധ മരുന്നും ചികിത്സയും നടത്താവൂ എന്നും അദ്ദേഹം അറിയിച്ചു. പ്രതിരോധ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാഗ്രഹിക്കുന്ന സംഘടനകളും റെസിഡന്‍സ് അസോസിയേഷനുകളും അതത് സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2474266.
(പി.ആര്‍.പി. 349/2019)
date
- Log in to post comments