Post Category
ശുചിത്വ മികവ് ജില്ലാ സംഗമം ഇന്ന് (മാര്‍ച്ച് 7)
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ മികവ് ജില്ലാ സംഗമം ഇന്ന് (മാര്‍ച്ച് 7) നടക്കും. രാവിലെ പത്തിന് വെള്ളയമ്പലം അനിമേഷന്‍ സെന്ററില്‍ നടക്കുന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഒരുവര്‍ഷം ജില്ലയില്‍ നടന്ന മിഷന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് സംഗമത്തിന്റെ ലക്ഷ്യം. മേയര്‍ വി.കെ പ്രശാന്ത്, ജനപ്രതിനിധികള്‍,ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
(പി.ആര്‍.പി. 350/2019)
date
- Log in to post comments