Post Category
കുളം നവീകരിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിയിലുള്‍പ്പെടുത്തി പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ആര്യശ്ശേരി കുളം നവീകരിച്ചു. 54 ലക്ഷം രൂപ ചെലവഴിച്ചാണ് 12 ഏക്കറോളം വിസ്തീര്‍ണമുള്ള കുളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വിവിധ ചാനലുകളില്‍ നിന്നും കുളത്തിലടിഞ്ഞ ചെളിയും അവശിഷ്ടങ്ങളും മാറ്റുകയും ജലനിര്‍ഗമനം സുഗമമാക്കുകയും ചെയ്തു കൊണ്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
നവീകരണത്തിന്റെ ഭാഗമായി കുളത്തിന്റെ വശങ്ങളില്‍ നടപ്പാത നിര്‍മ്മിക്കുകയും കയര്‍ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുകയും ചെയ്തു. 7000 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനും പഞ്ചായത്തിനു കഴിഞ്ഞു.
(പി.ആര്‍.പി. 352/2019)
date
- Log in to post comments