Post Category
അന്താരാഷ്ട്ര വനിതാദിന വാരാചരണം
അന്താരാഷ്ട്ര വനിതാദിന വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് മാര്‍ച്ച് ഒന്നു മുതല്‍ എട്ടു വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വാരാചരണത്തിന്റെ ആറാം ദിനത്തിലെ പരിപാടികള്‍ ഐഷാ പോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വനിതാ ശിശുവികസന ഡയറക്ടര്‍ ഷീബാ ജോര്‍ജ് വനിതാദിന സന്ദേശം നല്കി. സംസ്ഥാന സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സൂസന് കോടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീ. ഡി.ജി.പി ബി. സന്ധ്യ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പോലീസിന്റെ ആഭിമുഖ്യത്തില്‍ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലെ കുട്ടികളുടെ സ്വയരക്ഷാ പരിശീലന പ്രകടനവും കലാപരിപാടികളും നടന്നു.
(പി.ആര്.പി. 356/2019)
date
- Log in to post comments