Skip to main content

കോളേജിന് ഭൂമി: സമ്മതപത്രം ക്ഷണിച്ചു

 

കാഞ്ഞിരംകുളം കെ.എൻ.എം. ഗവൺമെന്റ് ആർട്‌സ് & സയൻസ് കോളേജിന് 3.5 ഏക്കർ സ്ഥലം ഒരുമിച്ച് ലഭ്യമാക്കുവാൻ കോളേജിന്റെ പരിസരത്തുള്ള വസ്തു വില്പ്പനക്ക് താല്പര്യമുള്ളവരിൽ നിന്ന് സമ്മതപത്രം ക്ഷണിച്ചു. മാർച്ച് 18 ന് വൈകിട്ട് നാല് മണിയ്ക്കകം നിബന്ധനകൾക്ക് അനുസൃതമായി സമ്മതപത്രം ലഭ്യമാക്കണമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2260092.

പി.എൻ.എക്സ്. 864/19

date