Skip to main content

ജാപ്പനീസ്- മലയാളം നിഘണ്ടു പ്രകാശനം നാളെ (മാർച്ച് എട്ട്) മുഖ്യമന്ത്രി നിർവഹിക്കും

 

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ടോക്കിയോ സർവകലാശാലയുടെ ഭാഷകളുടെ സംസ്‌ക്കാരങ്ങളുടെയും അന്താരാഷ്ട്ര ഗവേഷണ പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ജാപ്പനീസ് മലയാളം നിഘണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ ഹോട്ടൽ മാസ്‌ക്കറ്റിലെ സിഫംണി ഹാളിൽ നാളെ (മാർച്ച് എട്ട്) വൈകീട്ട് നാലിന് പ്രകാശനം ചെയ്യും. ജാപ്പനീസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, ഹിതേകി അസാരി നിഘണ്ടു സ്വീകരിക്കും. സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി സിഡാക്ക് രൂപകൽപ്പനചെയ്ത മലയാള ഭാഷാ വികസനത്തിനുളള വിവിധ സോഫ്റ്റ് വെയറുകളും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ചടങ്ങിൽ സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിക്കും. ഡോ.കെ.പി.പി.നമ്പ്യാർ തയാറാക്കിയ ജാപ്പനീസ് മലയാളം നിഘണ്ടുവിൽ 53,000 വാക്കുകളുണ്ട്. ജാപ്പനീസ് ഭാഷാ വിദ്യാർഥികൾ, ജപ്പാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകൾ, ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് നിഘണ്ടു സഹായകമാകും. ചടങ്ങിൽ ടോക്കിയോ സർവകലാശാലയിലെ ഭാഷാ ശാസ്ത്രവിഭാഗം പ്രൊഫ.മകാതോ മിനിഗഷി, കമ്പ്യൂട്ടേഷൻ ഭാഷാശാസ്ത്രജ്ഞനായ ജൂൻ തകാഷിമ എന്നിവരും പങ്കെടുക്കും.

പി.എൻ.എക്സ്. 868/1

date