Skip to main content

തൊഴിൽരഹിത വേതന വിതരണം: ഫണ്ട് അനുവദിച്ചു

 

2018 ഏപ്രിൽ മുതൽ നവംബർ വരെയുളള എട്ട് മാസത്തെ തൊഴിൽരഹിതവേതന വിതരണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചു. തൊഴിൽരഹിതവേതനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഗുണഭോക്താക്കൾക്ക് വിതരണം നടത്തുന്നതിന് 14 ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർമാർക്കും എംപ്ലോയ്‌മെന്റ് ഡയറക്ടർ ഫണ്ട് അനുവദിച്ച് നൽകിയിട്ടുണ്ട്. കൂടുൽ വിവരങ്ങൾക്ക് ഗുണഭോക്താക്കൾ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടണം.

പി.എൻ.എക്സ്. 869/19

date