Skip to main content

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം  ഇന്ന് (മാർച്ച് ഏഴ്)

 

നോർക്ക റൂട്ട്സിന്റെ കീഴിൽ നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (മാർച്ച് ഏഴ്) വൈകിട്ട് മൂന്ന് മണിക്ക് നോർക്ക റൂട്ട്സ് ആസ്ഥാനത്ത് നിർവ്വഹിക്കും.

പ്രവാസികളായ മലയാളികളിൽ നിന്നും കേരളത്തിലേയ്ക്ക് നിക്ഷേപങ്ങൾ ആകർഷിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് നോർക്ക റൂട്ട്സിന്റെ കീഴിൽ ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുന്നത്. കേരളത്തിലെ വ്യവസായ സംരംഭക സാധ്യതകൾ പഠിച്ച് മുൻഗണനാക്രമത്തിൽ സംരംഭകർക്ക് മുൻപിൽ അവതരിപ്പിക്കാനും അതനുസരിച്ച് സംരംഭങ്ങൾ തുടങ്ങാനുളള സാങ്കേതികവും സാമ്പത്തികവുമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുക വഴി കേരളത്തിൽ നിക്ഷേപം നടത്താൻ സംരംഭകർക്ക് പ്രചോദനം നൽകുക എന്നതാണ് ലക്ഷ്യം.

പി.എൻ.എക്സ്. 878/19

date