Post Category
ടെന്നിസ് അക്കാഡമിയിൽ ഒഴിവ്
കായികയുവജനകാര്യാലയത്തിന്റെ കീഴിലുള്ള കുമാരപുരം ടെന്നിസ് അക്കാദമിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു മെയിൻ ട്രയിനർ, ഒരു അസിസ്റ്റന്റ് ട്രയിനർ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ഏഴിന് വൈകിട്ട് മൂന്നിന് രാജീവ് ഗാന്ധി മെഡിസിൻ സെന്ററിൽ പ്രവർത്തിക്കുന്ന ഹൈ ആൾറ്റിറ്റിയൂഡ് ട്രെയിനിംഗ് സെന്ററിൽ നടത്തും. മെയിൻ ട്രയിനർമാർ എൻ.ഐ.എസ്. യോഗ്യതയുള്ളവരും അസിസ്റ്റന്റ് ട്രയിനർമാർ എ.ഐ.ടി.എ., സ്റ്റേറ്റ്/നാഷണൽ ലവൽ ചാമ്പ്യൻമാരുമായിരിക്കണം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം.
പി.എൻ.എക്സ്. 880/19
date
- Log in to post comments