Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

കഠിനമായ ചൂട്; ജോലി സമയം പുനക്രമീകരിച്ചു

പകൽ സമയത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചുകൊണ്ട് ലേബർ കമ്മീഷണർ ഉത്തരവിറക്കി.  തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കാനുളള സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.  ഇതുപ്രകാരം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരുടെ സമയം രാവിലെ ഏഴ്  മുതൽ വൈകിട്ട് ഏഴ് വരെ ആയിരിക്കും.  ഉച്ചക്ക് 12 മണി മുതൽ  3 മണി വരെ വിശ്രമസമയം  അനുവദിക്കണം.  രാവിലെത്തെ ഷിഫ്റ്റ് ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകിട്ടത്തെ ഷിഫ്റ്റ്  മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും തൊഴിലുടമകൾ ക്രമീകരിക്കണമെന്നും ജോലി സ്ഥലത്ത് ആവശ്യമായ കുടിവെളളം അനുവദിക്കണമെന്നും കണ്ണൂർ ലേബർ ഓഫീസർ അറിയിച്ചു.

 

ശുചിത്വ മികവ് കണ്ടെത്താൻ 

ജില്ലാതല സംഗമം നാളെ(മാർച്ച് ആറ്)

ജില്ലയിലെ ശുചിത്വ -മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കണ്ടെത്താൻ ഹരിത കേരളം മിഷൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ജില്ലാ തല സംഗമം സംഘടിപ്പിക്കുന്നു.   നാളെ(മാർച്ച് ആറ്) രാവിലെ 10 മണി മുതൽ ജില്ലാ ആസൂത്രണ സമിതി ഹാളിലാണ് ജില്ലാതല സംഗമം . 

    ബ്ലോക്ക് തലങ്ങളിൽ സംഘടിപ്പിച്ച ശുചിത്വ അവലോകന യോഗത്തിൽ മികച്ചതെന്ന് കണ്ടെത്തിയ 24  ഗ്രാമ പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളുമാണ്  ജില്ലാതല സംഗമത്തിൽ തങ്ങളുടെ ഈ രംഗത്തെ പ്രവർത്തനങ്ങൾ  അവതരിപ്പിക്കുക. ശുചിത്വ മേഖലയിലെ വിദഗ്ധർ ഉൾപ്പെടുന്ന പാനൽ മികച്ച ശുചിത്വസ്ഥാപനത്തെ തെരഞ്ഞെടുക്കും.  അഞ്ച് മികച്ച ശുചിത്വ സ്ഥാപനങ്ങൾക്ക് സാക്ഷ്യ പത്രങ്ങളും മറ്റു സമ്മാനങ്ങളും നൽകും. സംസ്ഥാന തല സംഗമത്തിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും  

        ശുചിത്വ മേഖലയിൽ നടത്തിയ  നൂതന ഇടപെടലുകൾ, പൊതു ശുചിത്വം, സ്ഥായിയായ ശുചിത്വ മാർഗങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് മൂല്യനിർണയത്തിൽ പരിഗണിക്കുക.     ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ  കലക്ടർ മീർ മുഹമ്മദ് അലി, ഹരിത കേരളം മിഷൻ കൺസൾട്ടന്റ് ജഗജീവൻ തുടങ്ങിയവർ പങ്കെടുക്കും.  

 

സ്വയംപര്യാപ്ത ഗ്രാമം: 

പദ്ധതികളുടെ ഉദ്ഘാടനം നാളെ(മാർച്ച് ആറ്)

മാടായി മൂലക്കീൽ പട്ടികജാതി കോളനിയിൽ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി പൂർത്തികരിച്ച പദ്ധതികളുടെ ഉദ്ഘാടനം മാർച്ച് 6 ന് വൈകുന്നേരം 5 മണിക്ക് പി.കരുണാകരൻ എം പി നിർവഹിക്കും. കുടിവെള്ള പദ്ധതി, നടപ്പാതകൾ, റോഡ് എന്നിവ ഉൾപ്പടെ ഒരു കോടി രൂപയുടെ വികസന പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. ടി വി രാജേഷ് എം എൽ എ അധ്യക്ഷത വഹിക്കും.

 

 

മെക്കാഡം ചെയ്ത രണ്ട് റോഡുകളുടെ 

ഉദ്ഘാടനം നാളെ(മാർച്ച് ആറ്)

കല്ല്യാശ്ശേരി മണ്ഡലത്തിൽ മെക്കാഡം ടാറിംഗ് നടത്തിയ രണ്ട് റോഡുകളുടെ പ്രവൃത്തി പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം മാർച്ച് ആറിന് പി കരുണാകരൻ എം പി നിർവഹിക്കും. 3.25 കോടി രൂപ ഉപയോഗിച്ച് മെക്കാഡം ടാറിംഗ് ചെയ്ത് പ്രവൃത്തി പൂർത്തികരിച്ച പഴയങ്ങാടി- പുതിയങ്ങാടി റോഡിന്റെ ഉദ്ഘാടനം വൈകീട്ട് നാല് മണിക്ക് മൊട്ടാമ്പ്രത്ത് നടക്കും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. 

കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപ ഉപയോഗിച്ച് മെക്കാഡം ടാറിംഗ് പൂർത്തികരിച്ച എടാട്ട്-കുഞ്ഞിമംഗലം-ഹനുമാരമ്പലം-പടന്നപ്പുറം-ശ്രീസ്ഥ-ഏമ്പേറ്റ് റോഡിന്റെ ഉദ്ഘാടനം വൈകീട്ട് ആറിന് ചെറുതാഴം പടന്നപ്പുറത്ത് നടക്കും. പി.കെ.ശ്രീമതി ടീച്ചർ എം.പി മുഖ്യാതിഥിയായിരിക്കും.

 

വനിതാ ഡ്രൈവർമാർക്ക് സൗജന്യ 

കാഴ്ചപരിശോധന നാളെ(മാർച്ച് ആറ്)

അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി വനിതാ ഡ്രൈവർമാർക്ക് സൗജന്യ കാഴ്ചപരിശോധന നടത്തുന്നു. മാർച്ച് ആറിന്  രാവിലെ 10 മണി മുതൽ 11 വരെ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് കവാടത്തിനു സമീപത്തായിരിക്കും പരിശോധന. 'സുവ്യക്ത കാഴ്ച, സുരക്ഷിത യാത്ര' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കാഴ്ച പരിശോധന. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗം, കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് എൻ. എസ്. എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

 

പ്രാദേശിക അവധി

കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ ആറാട്ട് ഉത്സവ ദിവസമായ ഏപ്രിൽ 20ന് വൈകീട്ട് നാല് മണി മുതൽ കണ്ണൂർ താലൂക്ക് പരിധിയിലെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി നൽകി ജില്ലാ കലക്ടർ ഉത്തരവായി.

 

എം എൽ എ ഫണ്ട്: ഭരണാനുമതിയായി

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പ്രത്യേക വികസനനിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് കണ്ണൂർ കോർപറേഷനിലെ മരക്കാർ കണ്ടി എസ് സി ഫ്‌ളാറ്റ് റോഡിൽ ഡ്രെയിനേജ് നിർമ്മാണത്തിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

എ എൻ ഷംസീർ എം എൽ എയുടെ പ്രത്യേക വികസനനിധിയിൽനിന്ന് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് തലശ്ശേരി നഗരസഭയിലെ 13ാം വാർഡിൽ റോഡ് നവീകരണ പ്രവൃത്തിക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ എസ് ആർ സി കമ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ആറുമാസത്തെ കോഴ്‌സിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസുകൾ  അംഗീകൃത പഠനകേന്ദ്രമായ കണ്ണൂരിലെ പീപ്പിൾസ് ലോ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് നടത്തുന്നത്.  അപേക്ഷാ ഫോറവും വിശദവിവരങ്ങളും പീപ്പിൾസ് ലോ ഫൗണ്ടേഷൻ ഓഫീസിൽ ലഭിക്കും.  മാർച്ച് 11 വരെ അപേക്ഷ സ്വീകരിക്കും.  ഫോൺ: 0497 2765655, 7994846530.

 

പട്ടയകേസുകളുടെ വിചാരണ മാറ്റി

നാളെ(മാർച്ച് 6) കലക്ടറേറ്റിൽ വിചാരണക്ക് വെച്ച കണ്ണൂർ താലൂക്കിലെ  ദേവസ്വം പട്ടയകേസുകൾ മെയ് എട്ടിന് 11 മണിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ(എൽ ആർ) അറിയിച്ചു.

 

ലെവൽക്രോസ് അടച്ചിടും

താണ-ആയിക്കര റോഡിൽ കണ്ണൂർ സൗത്ത്-കണ്ണൂർ സ്റ്റേഷനുകൾക്കിടയിലെ 241-ാം നമ്പർ ലെവൽക്രോസ് നാളെ(മാർച്ച് 6) രാവിലെ ഒമ്പത് മണി മുതൽ ഏഴിന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചടുമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

 

ഹോംഷോപ്പ് ഓണർ നിയമനം

കുടുംബശ്രീ മാർക്കറ്റിംഗ് സംവിധാനമായ ഹോംഷോപ്പിൽ വിപണനത്തിനായി കമ്മീഷൻ അടിസ്ഥാനത്തിൽ ഹോംഷോപ്പ് ഓണർമാരെ നിയമിക്കുന്നു.  കമ്മീഷൻ പ്രതിമാസം 5000-10000 രൂപ.  18 നും 55 നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം.  പൂരിപ്പിച്ച അപേക്ഷ മാർച്ച് 10 നുള്ളിൽ ബന്ധപ്പെട്ട സി ഡി എസ് 

ഓഫീസിൽ സമർപ്പിക്കണം.  ഫോൺ: 9497033662, 0460 2226070.

 

വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാർക്കറ്റ് റോഡ്, കോട്ടൻമാർകണ്ടി, തളാപ്പ് പള്ളി, വായാട്ട് ഭഗവതി, കെ പി റോഡ്, അഴീക്കൽ റോഡ്, ചെട്ടിപ്പീടിക, ശ്രീപുരം സ്‌കൂൾ, പന്നേൻപാറ റോഡ്, ഗ്രാമീൺബാങ്ക്, സൗഭാഗ്യ കോംപ്ലക്‌സ് ഭാഗങ്ങളിൽ നാളെ(മാർച്ച് ആറ്) രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോട്ടൂര്, തുമ്പേനി, മടമ്പം, തോട്ടം, മലയോര മിൽമ ഭാഗങ്ങളിൽ നാളെ(മാർച്ച് ആറ്) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 

സെമിനാർ സംഘടിപ്പിച്ചു

 കേരള സർക്കാരിന്റെ സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനുമായി സഹകരിച്ച് കണ്ണൂർ കൃഷ്ണ മേനോൻ ഗവ. വനിതാ കോളേജിലെ വനിതാസെല്ലിന്റെ  നേതൃത്വത്തിൽ 'ലിംഗസമത്വവും സാമൂഹികനീതിയും കേരളത്തിൽ' എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ  ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ്ബാബു ഉദ്ഘാടനം  ചെയ്തു. ലിംഗസമത്വം നേടിയെടുക്കുന്നതിൽ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും സാമൂഹിക നീതിയിലധിഷ്ഠിതമായ പങ്കാളിത്ത വികസനത്തിലൂടെ മാത്രമേ സ്ത്രീകൾക്ക് സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം നേടിയെടുത്താൽ സ്ത്രീകളുടെ സാമൂഹികമായ പദവി ഉയർത്താൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ്  ഡോ.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ.ഒ.എസ് ഫ്രാൻസിസ്, അനഘ ടി ജെ എന്നിവർ ആശംസകൾ നേർന്നു.    വനിതാസെൽ കൺവീനർ ഡോ. പി സന്ധ്യ സ്വാഗതവും വനിതാസെൽ അംഗം പി സ്വപ്നഎൻ നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിൽ ശാന്തകുമാരി എൻ, അഡ്.എം.ജീനാഭായി, ഡോ.കെ പി വിപിൻ ചന്ദ്രൻ, ഡോ.ഇ സവിത എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 

 

ലേലം നാളെ

 തളിപ്പറമ്പ് താലൂക്ക് നെടിയേങ്ങ വില്ലേജിലെ റി.സ.58 ൽ ഏഴ് ഏക്കർ 59.5 സെന്റ് ഭൂമിയിലുള്ള 100 കശുമാവുകളിലെ 2018-19 വർഷത്തേക്കുള്ള ആദായം എടുക്കുന്നതിനുള്ള അവകാശം നാളെ(മാർച്ച് ആറ്) രാവിലെ 11.30 ന് നെടിയേങ്ങ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.  ഫോൺ: 0460 2300332.

 

ലേലം ചെയ്യും

 തളിപ്പറമ്പ് താലൂക്ക് മലപ്പട്ടം വില്ലേജിലെ ചൂളിയാട് ദേശത്ത് റി.സ.128/1എ യിൽ 14 ഏക്കർ 83 സെന്റ് ഭൂമിയിലുള്ള 182 കശുമാവുകളിലെ 2018-19 വർഷത്തേക്കുള്ള ആദായം എടുക്കുന്നതിനുള്ള അവകാശം നാളെ(മാർച്ച് ഏഴ്) രാവിലെ 11.30 ന് മലപ്പട്ടം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.  ഫോൺ: 0460 2300332.

 

ക്വട്ടേഷൻ ക്ഷണിച്ചു

 കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ വീഡിയോ കോൺഫറൻസ് സെറ്റിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്ഷണിച്ചു.  മാർച്ച് ആറിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

 

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജ് ഹോസ്റ്റലുകളിൽ വാട്ടർ പ്യൂരിഫയർ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷേൻ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് ഏഴ് 11 മണി. ഫോൺ: 0497 2780227

 

date