Skip to main content
ജില്ലാ ഭരണകൂടം തയ്യാറാക്കിയ സഞ്ചരിക്കുന്ന വിവിപാറ്റ് വാഹനത്തിൽ വിവിപാറ്റ് മെഷീന്റെ പ്രവർത്തനം സിനിമാതാരം ആസിഫ് അലിക്ക് സബ് കലക്ടർ ആസിഫ് കെ. യൂസഫ് വിശദീകരിച്ചുനൽകുന്നു

വിവി പാറ്റ് ബോധവൽക്കരണത്തിന് നടൻ ആസിഫ് അലിയും

 

 

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വോട്ടർമാർക്ക് വോട്ടിംഗ് മെഷീനും വിവിപാറ്റ് മെഷീനും പരിചയപ്പെടുത്തുന്ന ബോധവൽക്കരണ പരിപാടിയുമായി സഹകരിച്ച് സിനിമാ താരം ആസിഫ് അലിയും. തലശ്ശേരിയിലെത്തിയ പ്രത്യേക ബോധവൽക്കരണ വാഹനം സന്ദർശിച്ച താരത്തിന് സബ് കലക്ടർ ആസിഫ് കെ യൂസഫ് വിവി പാറ്റ് യന്ത്രത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. വിവി പാറ്റ് മെഷീന്റെ മാതൃകയിൽ പ്രത്യേകം സജ്ജമാക്കിയ വാഹനം തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി. 

 

 

date