Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

 

അനധികൃത പരസ്യ ബോർഡുകൾ: 

പൊതുജനങ്ങൾക്ക് പരാതി നൽകാം

അനധികൃത ഫ്‌ളക്‌സ്, പരസ്യ ബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കൊടികൾ എന്നിവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നോഡൽ ഓഫീസറായി കണ്ണൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ നിയമിച്ചു. അനധികൃത ഫ്‌ളക്‌സ്, പരസ്യ ബോഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കൊടികൾ എന്നിവ സ്ഥാപിച്ചതായി ശ്രദ്ധയിൽപ്പെടുന്ന പക്ഷം പരാതികൾ പൊതുജനങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറിലോ ഇമെയിൽ മുഖേനയോ വാട്ട്‌സാപ്പ് നമ്പർ മുഖേനയോ അറിയിക്കാം. ഇമെയിൽ: ddpknr1@gmail.com ഫോൺ: 9496049001, വാട്ട്‌സാപ്പ് നമ്പർ: 9847884995.

 

വരൾച്ചാ നടപടി: പഞ്ചായത്ത് 

പ്രസിഡൻറുമാരുടെ യോഗം നാളെ(മാർച്ച് 7)

വരൾച്ച നേരിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെയും സെക്രട്ടറിമാരുടെയും യോഗം നാളെ(മാർച്ച് 7) രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേരും.. 

 

മത്സ്യമേഖലയിൽ ജോലി സമയം ക്രമീകരിക്കണം

കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിയിൽ നിന്നും കൂടുതൽ ആവാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അവലോകനങ്ങളിൽ കാണുന്നതിനാൽ മത്സ്യമേഖലയിൽ/തീരദേശമേഖലയിൽ സൂര്യാഘാതം ഒഴിവാക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ ജോലിസമയം ക്രമീകരിക്കേണ്ടതാണ്. കൂടാതെ ഹാർബറുകൾ, ഫിഷ്‌ലാന്റിംഗ് സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും, ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മത്സ്യവിപണനത്തിലേർപ്പെടുന്നവരും ജോലിസമയത്തിൽ ക്രമീകരണം വരുത്തേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 

 

ലെവൽക്രോസ് അടച്ചിടും

താഴെചൊവ്വ-ആയിക്കര റോഡിൽ എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 240-ാം നമ്പർ ലെവൽക്രോസ് അടകുറ്റപ്പണികൾക്കായി മാർച്ച് എട്ടിന് രാവിലെ എട്ട് മണി മുതൽ 12 ന് വൈകിട്ട് ആറ് മണി വരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

 

എക്സ്റ്റൻഷൻ സെന്ററുകൾക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ.പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക്‌സ് പദ്ധതിയുടെ കീഴിൽ 2019-20 വർഷത്തേക്ക് എക്സ്റ്റൻഷൻ സെന്ററുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.    കോഴ്‌സുകൾ നടത്തുന്നതിനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കാൻ തയ്യാറുള്ള സന്നദ്ധസംഘടനകൾ, വായനശാലകൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം.  വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകളിൽ കോഴ്‌സ് നടത്താനുദ്ദേശിക്കുന്ന സ്ഥലത്തിന്റെയോ സ്ഥാപനത്തിന്റെയോ വിശദ വിവരങ്ങൾ മറ്റ് പൊതു സൗകര്യങ്ങൾ എന്നിവ കാണിക്കണം.  അപേക്ഷ മാർച്ച് 15 ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് നേരിട്ടോ തപാൽവഴിയോ പ്രിൻസിപ്പൽ, ഗവ.പോളിടെക്‌നിക് കോളേജ്, പി ഒ തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ എത്തിക്കണം.  ഫോൺ: 9446014968.

 

വൈദ്യുതി മുടങ്ങും

കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താമരംകുളങ്ങര, മടത്തുംപടി, പറമ്പത്ത്, പറമ്പത്ത് കോളനി, തീരദേശം ഭാഗങ്ങളിൽ നാളെ(മാർച്ച് 7)  രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എളയാവൂർ ബാങ്ക്, എളയാവൂർ പഞ്ചായത്ത്, എയർടെൽ മുണ്ടയാട്, താരാഡോക്ടർ, പന്നിക്കുന്ന്, പി ജെ ടവർ, എടച്ചൊവ്വ, എൻ എസ് പെട്രോമാർട്ട്, വാലി വ്യൂ, ഭാർഗവ മന്ദിരം ഭാഗങ്ങളിൽ നാളെ(മാർച്ച് 7)  രാവിലെ  ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കല്ല്യാട്, ചുങ്കസ്ഥാനം ഭാഗങ്ങളിൽ നാളെ(മാർച്ച് 7)  രാവിലെ  ഒമ്പത് മുതൽ രണ്ട് മണി വരെയും ഊരത്തൂർ, ആലത്തുപറമ്പ്, തേർമല ഭാഗങ്ങളിൽ രാവിലെ  ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

 

റോഡ് അറ്റകുറ്റപ്പണി: ഭരണാനുമതിയായി

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പ്രത്യേക വികസനനിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് താണ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ-ആയുർവേദാശുപത്രി റോഡ് പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

date