മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം രണ്ടാം ഘട്ട പരിശീലനം
ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളും നിയമ സാധുതകളും പരിചയപ്പെടുത്തുന്ന ഹരിത നിയമാവലി രണ്ടാംഘം പൂര്‍ത്തികരിച്ചു. ജില്ലാകലക്ടര്‍ സാംബശിവറാവു തദ്ദശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്തതില്‍ നടത്തുന്ന മാലിന്യ സംസ്കരണ മാര്‍ഗങ്ങളെക്കുറിച്ചും വരള്‍ച്ച പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവലോകനം നടത്തി.
ഹരിതകേരളം ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.പ്രകാശ്,ഹരിതകേരള മിഷനും മാലിന്യരഹിത പരിസരവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു. മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രം എന്ന വിഷയത്തില്‍ റിട്ട.പ്രൊഫസര്‍ ബാബു.ഡി.കെ, കേരള പഞ്ചായത്ത് രാജ് നിയമം എന്ന വിഷയത്തില്‍ കോഴിക്കോട് ജില്ലാപഞ്ചായത്ത് അസി.ഡയറക്ടര്‍ അബ്ദുള്‍ ലത്തീഫ്,പരിസ്ഥിതി സംരക്ഷണ നിയമം എന്ന വിഷത്തില്‍ പൊലൂഷ്യന്‍ കണ്ട്രോള് ബോര്‍ഡ് അസി.എഞ്ചിനിയര്‍ സൗമ്യ,പോലീസുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്ന വിഷയത്തില്‍ റിട്ട.ഡി.വൈ.എസ്.പി അഡ്വ.നാരായണന്, ആരോഗ്യ ജാഗ്രതയും ഹരിതനിയമവും എന്ന വഷയത്തില്‍ അഡിഷണല്‍ ഡി.എം.ഒ ഡോ.ആശാദേവി എന്നിവര്‍ ക്ലാസെടുത്തു.
- Log in to post comments