Skip to main content

ഗതാഗത നിയന്ത്രണം

     ജില്ലയിലെ തടമ്പാട്ടുതാഴം - പറമ്പില്‍ക്കടവ്- പുല്ലാളൂര്‍ റോഡില്‍ കണ്ണാടിക്കല്‍ മുതല്‍ തടമ്പാട്ടുതാഴം വരെയുള്ള ഭാഗത്ത് ഡ്രെയിനേജിന്റെയും റോഡിന്റെയും നിര്‍മാണം നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (07/03/19) പ്രവൃത്തി തീരുന്നതു വരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കണ്ണാടിക്കല്‍ ഭാഗത്ത് നിന്നും തടമ്പാട്ടുതാഴം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കണ്ണാടിക്കലില്‍ നിന്നു തിരിഞ്ഞ് പാറോപ്പടി-മലാപ്പറമ്പ-വേങ്ങേരി വഴി തടമ്പാട്ടു താഴത്തേക്കും തിരിച്ചും പോകേണ്ടതാണ്.

date