Skip to main content

കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 9 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

പൂര്‍ണ്ണമായും പുതുക്കി പണിത കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടം ഒന്‍പതിന് വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളാകും. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പി. ഷാദിയാ ബാനു, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോകുല്‍ദാസ് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. 
പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും പുതുക്കി പണിത വിദ്യാലയത്തിന്റെ കെട്ടിട നിര്‍മ്മാണത്തിനായി 12 കോടി രൂപ ചെലവഴിച്ചു. രണ്‍് നിലകളിലായി നിര്‍മ്മിച്ച ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും ഷെല്‍ഫുകളും ഡി.സി ബുക്സാണ് നല്‍കിയുട്ടുള്ളത്. 200-ല്‍ അധികം കുട്ടികള്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന ഡൈനിങ്ങ് ഹാളിലേക്കുള്ള ഫര്‍ണിച്ചറുകള്‍ ബീവറേജ് കോര്‍പ്പറേഷന്റെ സി.എസ്. ആര്‍ ഫണ്‍ില്‍ നിന്നും ലഭ്യമാക്കി.
സ്മാര്‍ട്ട് ക്ലാസ്മുറികള്‍, ലാബുകള്‍, വിശാലമായ ഡൈനിങ്ങ് ഹാള്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, റിസപ്ഷന്‍ ലോഞ്ച്, മനോഹരമായ ലാന്‍ഡ്സ്‌കേപിങ്ങ്, ആംഫി തിയേറ്റര്‍, ചുറ്റുമതില്‍, സെക്യൂരിറ്റി റൂം, ഓപ്പണ്‍ സ്റ്റേജ് എന്നിവയെല്ലാം സര്‍ക്കാര്‍ ഫണ്‍ില്‍ സജ്ജീകരിച്ചിട്ടുണ്‍്. കാലത്തിനനുയോജ്യമായ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തെ ആശ്രയിക്കുന്ന (കെല്‍ട്രോണ്‍ വഴി ലഭ്യമാക്കിയത്) സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്‍്. വൃക്ഷങ്ങളും ചെടികളും ശലഭങ്ങളും കൊണ്‍് സമ്പന്നമായ പരിസ്ഥിതി സൗഹൃദ ഹരിതവിദ്യാലയമാക്കുകയാണ് ലക്ഷ്യം. ഓരോ തുള്ളി മഴവെള്ളവും സംഭരിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നതിന് റെയ്ന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് സിസ്റ്റം ഒരുക്കിയിട്ടുണ്ടണ്‍്.
കുട്ടികളുടെ ബുദ്ധിപരവും വൈകാരികവുമായ വികാസത്തിനും സാംസ്‌കാരിക പുരോഗതിക്കും മാതൃഭാഷയിലുള്ള പഠനമാണ് അനുയോജ്യം. മലയാളത്തില്‍ കാലുറപ്പിച്ച് മറ്റ് ഭാഷകളിലും ഉന്നതനിലവാരം നേടുക എന്ന ചിന്ത ഫലപ്രദമായി നടപ്പാക്കുന്നതിന് പഠന മാധ്യമമെന്ന നിലയില്‍ മലയാളത്തിന് നല്‍കുന്ന പ്രാധാന്യം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. ആര്‍ക്കിടെക്ട് ബിജേഷ് ഷൈജല്‍ ആണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.

ടോയ്ലറ്റ്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് സ്റ്റേജ് നിര്‍മ്മാണം 2 കോടി രൂപ, ചുറ്റുമതില്‍, ലാന്‍ഡ് സ്‌കേപ്പിങ്ങ് മെയ്ന്‍ ബ്ലോക്കിനു മുകളില്‍ ക്ലാസ്സ് റൂം 84.70 ലക്ഷം രൂപ, മള്‍ട്ടിപര്‍പ്പസ്സ് ഹാള്‍ 185 ലക്ഷം രൂപ, ഹയര്‍ സെക്കന്ററി ബ്ലോക്ക്- 156 ലക്ഷം രൂപ, ഹൈസ്‌കൂള്‍ ബ്ലോക്ക് 116 ലക്ഷം രൂപ, കിഫ്ബി ഫണ്‍് മുഖേന പാശ്ചാത്തല സൗകര്യ വികസനം 1 കോടി രൂപ, കിഫ്ബി ഫണ്‍ണ്ട് മുഖേന ഭൗതികസാഹചര്യം മെച്ചപ്പെടുത്താന്‍ 3 കോടി രൂപ എന്നിങ്ങനെയാണ് ഫണ്‍ണ്ട് ചെലവഴിച്ചിട്ടുള്ളത്.

 

date