കുന്ദമംഗലം വില്ലേജ് ഓഫീസ് നവീകരണം തുടങ്ങി
കുന്ദമംഗലം വില്ലേജ് ഓഫീസ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപയാണ് നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും രണ്ട് വീതം വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിന് എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പ്രവൃത്തി ആരംഭിക്കുന്ന ആദ്യത്തെ വില്ലേജ് ഓഫീസാണ് കുന്ദമംഗലം.
ചടങ്ങില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കോയ, മെമ്പര്‍മാരായ വിനോദ് പടനിലം, സനില വേണുഗോപാലന്‍, ബഷീര്‍ പടാളിയില്‍, എം.കെ മോഹന്‍ദാസ്, കിഴക്കയില്‍ സുകുമാരന്‍ നായര്‍, വി.പി ശ്രീനിവാസന്‍, സി.അബ്ദുല്‍ ഗഫൂര്‍, ടി.വി വിനീത് കുമാര്‍, ഏറങ്ങാട്ട് അനിത തുടങ്ങിയവര്‍ സംസാരിച്ചു. എല്‍.എസ്.ജി.ഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തഹസില്‍ദാര്‍ എന്‍. പ്രേമചന്ദ്രന്‍, വില്ലേജ് ഓഫീസര്‍ പി.വി ശ്രീജിത് എന്നിവര്‍ സംസാരിച്ചു.
- Log in to post comments