Post Category
ഇക്കോഷോപ്പ് തുറന്നു
കുമാരനല്ലൂര്‍ കൃഷിഭവന്റേയും ജൈവകര്‍ഷക സമിതിയുടെയും ആഭിമുഖ്യത്തിലുള്ള കേരള ഓര്‍ഗാനിക് ഇക്കോഷോപ്പിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ് നിര്‍വ്വഹിച്ചു.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് ന്യായവിലയ്ക്ക് വിപണനം ചെയ്യുന്നതിനായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഇക്കോഷോപ്പ്. കൗണ്‍സിലര്‍മാരായ റ്റി. സി റോയി, ജോമോള്‍ ജയിംസ്, ജോജി കുറത്തിയാടന്‍, ജയശ്രീ ബീന, എല്‍സമ്മ വര്‍ഗീസ്, കാര്‍ഷിക വികസന സമിതി അംഗം സി. ജോര്‍ജ്, ജൈവ കര്‍ഷക സമിതി പ്രതിനിധി രാജു കെ. മാത്യു, കൃഷി ഓഫീസര്‍ നസിയ സത്താര്‍, കൃഷി ഭവന്‍ ഉദ്യോഗസ്ഥരായ സി. മനോജ്, രമ്യ വി. ആര്‍ എന്നിവര്‍ സംസാരിച്ചു.
(കെ.ഐ.ഒ.പി.ആര്‍ 441/19)
date
- Log in to post comments