ലോകസഭ തെരഞ്ഞെടുപ്പ് : അച്ചടിവേലക്കാര് നിയമം പാലിക്കണം
ലോകസഭ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികള്‍ക്ക് / വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആവശ്യമായ ഇലക്ഷന് പോസ്റ്ററുകള്‍, പാംലേറ്റുകള് എന്നിവ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന ജില്ലയിലെ പബ്ലിഷര്മാര് / പ്രിന്റര്‍മാര്‍ ജനപ്രാതിനിധ്യ നിയമം 1951 ലെ സെക്ഷന്‍ 127 (എ) ല്‍ പ്രതിപാദിച്ചിട്ടുളള നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുമാത്രമേ അത്തരം ജോലികളില്‍ ഏര്‍പ്പെടാവൂ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥാന് അറിയിച്ചു. കമാനങ്ങളുടെ നിര്‍മ്മിതി, ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവ ജനപ്രാതിനിധ്യ നിയമം 1951 ലെ സെക്ഷന്‍ 127 (എ) യുടെ പരിധിയില്‍ വരുന്നതാണ്. ജില്ലയില്‍ നിലവിലുളള എല്ലാ പ്രസാധകരും പ്രിന്റിങ് സ്ഥാപനങ്ങള്‍ നടത്തുന്നവരും തങ്ങളുടെ സ്ഥാപനങ്ങളെ സംബന്ധിച്ചുളള വിവരങ്ങള്‍ തങ്ങളുടെ അധികാരപരിധിയിലുളള ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ മുമ്പാകെ അടിയന്തിരമായി സമര്‍പ്പിക്കണം.
- Log in to post comments