Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഏപ്രില്‍ മാസത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വടക്കന്‍ പറവൂര്‍ റീജിയണല്‍ ഓഫീസര്‍ അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റിന് ഒപ്പം ക്ഷേമനിധി പാസ്‌ബുക്കിന്റെ/ പെന്‍ഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് കൂടി നല്‍കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് പെന്‍ഷണര്‍ നേരിട്ട് ഹാജരാകണമെന്നില്ല ദൂതന്‍ മുഖേനയോ തപാല്‍ മുഖനയോ ബന്ധപ്പെട്ട രേഖകള്‍ സഹിതം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484- 2441945.
date
- Log in to post comments