Skip to main content

സ്‌പോട്ട്‌ ചെക്ക്‌ സര്‍വെ  ജില്ലയില്‍ തുടങ്ങി

നഗര-പട്ടണ പ്രദേശങ്ങളില്‍ നടക്കുന്ന ജനനമരണത്തെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന സ്‌പോട്ട്‌ ചെക്ക്‌ സര്‍വെ ജില്ലയില്‍ ആരംഭിച്ചു. സ്‌പോട്ട്‌ ചെക്ക്‌ സര്‍വെയുടെ ജില്ലാതല ഉദ്‌ഘാടനം കോര്‍പ്പറേഷന്‍ ആരോഗ്യ വികസന സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം എല്‍ റോസി കോര്‍പ്പറേഷന്‍ സാമ്പിള്‍ വാര്‍ഡിലെ വീട്‌ നമ്പര്‍ 14/74 വിനോദിന്റെ വസതിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു നിര്‍വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരകണക്ക്‌ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ എ പി ഷോജന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ അനൂപ്‌ കരിപ്പാല്‍, വനിത ശിശുവികസന സൂപ്പര്‍വൈസര്‍ രമ്യ, സാമ്പത്തിക സ്ഥിതിവിവരകണക്ക്‌ വകുപ്പ്‌ ജില്ലാ ഓഫീസര്‍ ലേഖ കെ ടി എന്നിവര്‍ ആശംസ നേര്‍ന്നു. അഡീഷണല്‍ ജില്ലാ ഓഫീസര്‍ കെ പി രാധ സ്വാഗതവും റിസര്‍ച്ച്‌ അസിസ്റ്റന്റ്‌ സുരേഷ്‌ ടി എസ്‌ നന്ദിയും പറഞ്ഞു. സര്‍വെയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ പദ്ധതി ആസൂത്രണത്തിനും നയരൂപീകരണത്തിനും വേണ്ടി മാത്രം ഉപയോഗിക്കുന്നതിനാല്‍ ശരിയായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു.

date