Post Category
പാലിയേറ്റീവ് രോഗികള്‍ക്ക് ബന്ധുസംഗമം
ശ്രീനാരായണപുരം പഞ്ചായത്ത്, പടിഞ്ഞാറെ വെമ്പല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികള്‍ക്കായി രോഗീബന്ധുസംഗമം നടത്തി. പടിഞ്ഞാറെ വെമ്പല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടന്ന സംഗമം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. അബീദലി ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ രോഗികളെ ആദരിച്ച് ഉപഹാരങ്ങള്‍ നല്‍കി. മികച്ച സേവനത്തിന് പാലിയേറ്റീവ് കെയര്‍ സിന്ധു.കെ.ആറിനെ ഫലകം നല്‍കി ആദരിച്ചു. രോഗികള്‍ക്കായി സൗജന്യകലാവിരുന്നും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. മല്ലിക അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എം. മുംതാസ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജയ സുനില്‍രാജ്, കെ. രഘുനാഥ് വാര്‍ഡംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments