കണ്ണൂര്‍ അറിയിപ്പുകള്
പട്ടയകേസുകള്‍ മാറ്റി
മാര്‍ച്ച് എട്ട്, 13, 15 തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ എല്ലാ ദേവസ്വം പട്ടയകേസുകളും മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍(ഡിഎം&എല്‍ടി) അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുംന്ന
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 12 ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2835183.
ഓണ്‍ലൈന്‍ ലേലം
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്പന മാര്‍ച്ച് 14 ന് ഓണ്‍ലൈന്‍ വഴി നടക്കും. കൂടുതല്‍ വിവരങ്ങള്‍ 0490 2302080, 8547602859.
ദേവസ്വം ബോര്‍ഡ് ക്ഷേമനിധി കുടിശ്ശിക പിരിക്കുന്നു
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി വിഹിതത്തിന്റെ കുടിശ്ശിക പിരിവ് നടത്തുന്നതിനായി മാര്‍ച്ച് 11 ന് രാവിലെ 11 മണിക്ക് നീലേശ്വരം മന്ദംപുറത്ത്കാവ് ഭഗവതി ക്ഷേത്രത്തില്‍ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. തളിപ്പറമ്പ് താലൂക്കിലെ ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടക്കാനുള്ള ക്ഷേത്രവിഹിതം തത്സമയം അടക്കേണ്ടതാണ്. ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനായി ക്ഷേത്രജീവനക്കാര്‍ക്ക് മെമ്പര്‍ഷിപ്പിനുള്ള അപേക്ഷ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പളപട്ടികയുടെ പകര്‍പ്പും സഹിതം സമര്‍പ്പിക്കാം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കേണ്ടതുമാണ്. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കില്ലെന്നും അറിയിച്ചു.
അവധി ദിവസങ്ങളിലും നികുതി അടക്കാം
ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ 2018-19 സാമ്പത്തിക വര്‍ഷത്തെ നികുതി അടക്കാത്തവരുടെ സൗകര്യാര്‍ഥം മാര്‍ച്ച് മാസത്തിലെ എല്ലാ പൊതു അവധി ദിവസങ്ങളിലും ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത്
അടുത്ത 24 മണിക്കൂര്‍ വരെ കേരള തീരപ്രദേശങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശകളില്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വടക്ക് പടിഞ്ഞാറന്‍ തീരക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് കണ്ട്രോള് റൂമില്‍ നിന്നും അറിയിച്ചു.
വൈദ്യുതി മുടങ്ങും
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടംകുളങ്ങര, മൂശാരിക്കൊവ്വല്‍, പി എച്ച് സി, ആണ്ടാംകൊവ്വല്‍, മല്ലിയോട്ട്, തൃപ്പാണിക്കര, പാണച്ചിറ, പാണച്ചിറ കളരി ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 8) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയമ്പത്ത്, കല്ല്കെട്ട് ചിറ, ജുമാ അത്ത് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 8) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഊരത്തൂര്‍, ആലത്തുപറമ്പ്, തേര്‍മല ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 8) രാവിലെ എട്ട് മുതല്‍ രണ്ട് മണി വരെയും പയസായി, കുന്നുമ്മല്‍ മഖാം, വയക്കാങ്കോട് ഭാഗങ്ങളില്‍ രണ്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഞ്ഞരയാല്‍, കോരന്‍പീടിക, വെള്ളിക്കീല്‍, വെള്ളിക്കീല്‍ കടവ് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 8) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ടെണ്ടര്‍ ക്ഷണിച്ചു
കണ്ണൂര്‍ വനം ഡിവിഷനിലെ കണ്ണവം റെയിഞ്ചിലുള്ള ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്സറിയില്‍ 2018-19 വര്‍ഷങ്ങളില്‍ 10000 വിവിധയിനം റൂട്ട് ട്രെയിനര്‍ തൈകളുടെ പ്രവൃത്തികളുമായി ബന്ധപ്പെട്ട മാര്‍ച്ച് 15 ന് ടെണ്ടര്‍ നടത്തുന്നു. വിശദ വിവരങ്ങള്‍ 0497 2704808, 0490 2300971.
ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക്, കണ്ടംകുന്ന് അംശം നീര്‍വ്വേലി ദേശത്ത് റി.സ.50/2ല്‍ 0.0202 ഹെക്ടര്‍ വസ്തുവും അതിലുള്‍പ്പെട്ട സകല ഉഭയചമയങ്ങളും മാര്‍ച്ച് 11 ന് രാവിലെ 11 മണിക്ക് കണ്ടംകുന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0490 2322090.
ടെണ്ടര്‍ ക്ഷണിച്ചു
കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലേക്ക് ലാബ് റീ ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 13 ന് വൈകിട്ട് 2.30 വരെ ടെണ്ടര്‍ സ്വീകരിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ സി എസ് ഇ വകുപ്പിലേക്ക് അഞ്ച് ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 14 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
നിഫ്റ്റ് ക്രാഫ്റ്റ് ബസാര്‍ നാളെ(മാര്‍ച്ച് 8) മുതല്‍ പയ്യാമ്പലത്ത്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (നിഫ്റ്റ്) കണ്ണൂര്‍ സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് ബസാര്‍ നാളെ(മാര്‍ച്ച് 8) മുതല്‍ 10 വരെ പയ്യാമ്പലം ബീച്ചില്‍ നടക്കും. കണ്ണൂര്‍ നിഫ്റ്റുമായി ചേര്‍ന്ന് കേരളത്തിലെ വിവിധ കൈത്തറി സംഘങ്ങളിലെ വിദഗ്ധ തൊഴിലാളികള്‍ വികസിപ്പിച്ച നൂതനമായ ഉല്പന്നങ്ങള് ക്രാഫ്്റ്റ് ബസാറില്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യും. നിഫ്റ്റിന്റെ ക്രാഫ്റ്റ് ക്ലസ്റ്റര്‍ സംരംഭത്തിന്റെ ഭാഗമായാണ് ക്രാഫ്റ്റ് ബസാര്‍.
- Log in to post comments