Post Category
പൊതു ആവശ്യത്തിന് നൽകിയ ഭൂമിയ്ക്ക് അനധികൃത പട്ടയം; അന്വേഷിക്കാൻ ഉത്തരവ്
പട്ടികജാതിക്കാരിയായ വിധവ പൊതു ആവശ്യത്തിന് സൗജന്യമായി നൽകിയ ഭൂമിയിൽ അന്യർക്ക് അനധികൃതമായി പട്ടയം നൽകി എന്ന പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ തിരുവനന്തപുരം ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകി.
ഹോമിയോ ആശുപത്രിയുടെ നിർമാണത്തിന് പെരുമ്പഴുതൂർ ഗ്രാമപഞ്ചായത്തിന് മുപ്പത് വർഷം മുമ്പ് സൗജന്യമായി വിട്ടുനൽകിയ നാല് സെന്റ് ഭൂമിയിൽ അവകാശമില്ലാത്ത അന്യർക്ക് പട്ടയം നൽകിയെന്ന് നെയ്യാറ്റിൻകര ചായ്‌ക്കോട്ടുകോണം സ്വദേശി എൻ.ഭായി പരാതി നൽകിയിരുന്നു. ഭൂമി നിശ്ചയിക്കപ്പെട്ട ആവശ്യത്തിന് ഉപയോഗിക്കാത്ത സാഹചര്യത്തിൽ പട്ടയം വ്യാജമാണോ എന്ന് പരിശോധിച്ച് പരാതിക്കാരിക്ക് നഷ്ടപ്പെട്ട ഭൂമി തിരികെനൽകാൻ നടപടി സ്വീകരിക്കണമെന്നാണ് കമ്മിഷന്റെ നിർദേശം.
പി.എൻ.എക്സ്. 897/19
date
- Log in to post comments