Skip to main content

മെഗാ ഫയൽ അദാലത്ത് നടത്തി

 

കോളേജ് വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ മെഗാ ഫയൽ അദാലത്ത് നടത്തി. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഹരിത.വി.കുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഡോ.പി.എസ്.അജിത അധ്യക്ഷത വഹിച്ചു. 290 പരാതികളിൽ 91 എണ്ണം തീർപ്പാക്കി. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.സി.കെ.സതീഷ്, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ ഡോ.ദിലീപ്, അജിത്കുമാർ, സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഷുജ.ആർ, സർക്കാർ വനിതാ കോളേജ് പ്രിൻസിപ്പാൾ ഡോ.ജി.വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു. 

പി.എൻ.എക്സ്. 899/19

date