Skip to main content

മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡിന്  അപേക്ഷ ക്ഷണിച്ചു

 

ശുചിത്വം, മാലിന്യ സംസ്‌ക്കരണം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഹരിതകേരളം മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ്-2019 ന് അപേക്ഷ           ക്ഷണിച്ചു.  

ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും  ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും സംസ്ഥാനതലത്തിലുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങളിലെത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിക്കുക. 

തദ്ദേശ സ്ഥാപനങ്ങള്‍ മൂന്ന് സെറ്റ് അപേക്ഷ  ആവശ്യമായ അനുബന്ധ രേഖകളും വിവരങ്ങളും സഹിതം മാര്‍ച്ച് 30 നകം  ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് നല്‍കണം. ഹരിതകേരളം മിഷന്‍ രൂപീകരിച്ചതിനു ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അപേക്ഷയില്‍ വ്യക്തമാക്കണം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും  www.haritham.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

date